നന്മ മരത്തണലിൽ നല്ലോണം... ടി.ആർ.കെ യിൽ.

  1. Home
  2. LOCAL NEWS

നന്മ മരത്തണലിൽ നല്ലോണം... ടി.ആർ.കെ യിൽ.

നന്മ മരത്തണലിൽ നല്ലോണം... ടി.ആർ.കെ യിൽ.


വാണിയംകുളം ടി.ആർ.കെ.സ്ക്കൂളിലെ തണൽ ചാരിറ്റി സൊസൈറ്റിയുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ അർഹരായ വിദ്യാർത്ഥികൾക്ക് ഓണക്കോടി വിതരണം നടത്തി. നന്മ മരത്തണലിലെ നല്ലോണം എന്ന പരിപാടി പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരൻ പത്മശ്രീ രാമചന്ദ്രപുലവർ ഉത്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് വി.രാമൻകുട്ടി അധ്യക്ഷത വഹിച്ചു. തണൽ കൺവീനർ കെ.കെ.രാജേഷ് തണൽ പ്രവർത്തനങ്ങളെ കുറിച്ച് വിവരിച്ചു. ഹെഡ്മിസ്ട്രസ് പി.നിർമ്മലാ ജോർജ്ജ് സ്വാഗതവും കെ.കെ. മനോജ് നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി എച്ച്.എം.പി.ജഗദീഷ്,സ്റ്റാഫ് സെക്രട്ടറി എൻ.ഷാജി, വേണുഗോപാലൻ.കെ.വി., വി.മോഹനൻ, സി.എസ്. പ്രവീൺ, പി.ഗണേഷ്, എ.എം.ശ്രീജ, കെ.ഷീജ, കെ.പ്രമോദ്, പി.ഗിരീഷ്, കെ.അഞ്ജു എന്നിവർ നേതൃത്വം നൽകി.