ഹെൽത്ത് ഇൻസ്പെക്ടർ സുരേഷിന് യാത്രയയപ്പ് നൽകി

ചെർപ്പുളശേരി മുനിസിപ്പാലിറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പറ്ററായി സേവനമനുഷ്ഠിച്ചു സ്ഥലം മാറിപ്പോകുന്ന എ കെ സുരേഷിനെ 12ആം വാർഡ് ജാഗ്രതാ സമിതി ആദരിച്ചു. ചടങ്ങിൽ :-വാർഡ് കൗൺസിലർ സുഹറാബി അംഗങ്ങളായ രാമകൃഷ്ണൻ അങ്ങാടിക്കുന്നത്, മാട്ടര മാനുട്ടി, ഷമീർ ഇറക്കിങ്ങൽ, ഹസീന ചപ്പിങ്ങൽ,ഷീബ കക്കാട്ടിൽ, പുഷ്പ അങ്ങാടിക്കുന്നത്, ശ്രീജിത, രുക്മണി എന്നിവർ പ്രസംഗിച്ചു