അടക്കാപുത്തൂർ ശബരി സ്കൂളിൽ ഹിന്ദി സപ്താഹം സമാപിച്ചു.

  1. Home
  2. LOCAL NEWS

അടക്കാപുത്തൂർ ശബരി സ്കൂളിൽ ഹിന്ദി സപ്താഹം സമാപിച്ചു.

ഹിന്ദി സപ്താഹം സമാപിച്ചു.


അടക്കാപുത്തൂർ ശബരി പി.ടി.ബി. സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ ഹിന്ദി സാഹിത്യമഞ്ചിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ദിനത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലം വിദ്യാലയത്തിൽ നടത്തിയ  ഹിന്ദി വാരാചരണ സമാപനത്തിന്റെ ഉദ്ഘാടനം ഹിന്ദി പ്രചാരകനും സാംസ്ക്കാരിക പ്രവർത്തകനുമായ ഹിന്ദി സപ്താഹം സമാപിച്ചു.ബിജു  നിർവ്വഹിച്ചു.
വിദ്യാലയത്തിലെ ഹിന്ദി സാഹിത്യ മഞ്ച് അധ്യക്ഷ ടി. അസിൻ അധ്യക്ഷത വഹിച്ചു. സാഹിത്യമഞ്ച് സെക്രട്ടറി  കെ.ആര്യ 
വാരാചരണ പരിപാടികൾ വിശദീകരിച്ചു കൊണ്ട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാനാധ്യാപിക കെ ഹരിപ്രഭ
വിജയശ്രീ കൺവീനർ ഡോ. കെ അജിത്, പി ശ്രീകുമാർ , നിത്യ എൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ  ഹിന്ദി പത്രികയുടെ പ്രകാശനവും ഹിന്ദി കലാ-സാഹിത്യ പരിപാടികളും ഉണ്ടായിരുന്നു.