പി എസ് സി പരീക്ഷ തല്ലരീതിയില്‍ എഴുതാന്‍ സാധിച്ചില്ല; മകളെ കൊന്ന് യുവതി ജീവനൊടുക്കി

  1. Home
  2. LOCAL NEWS

പി എസ് സി പരീക്ഷ തല്ലരീതിയില്‍ എഴുതാന്‍ സാധിച്ചില്ല; മകളെ കൊന്ന് യുവതി ജീവനൊടുക്കി

dead suicide murder


ചെന്നൈ: പിഎസ്‌സി പരീക്ഷ തല്ലരീതിയില്‍ എഴുതാൻ സാധിക്കാത്തതിന്റെ നിരാശയില്‍ 28കാരി മകളെകൊന്ന് സ്വയം ജീവനൊടുക്കി .
തിരുപ്പൂര്‍ ജില്ലയില്‍ അലംഗിയാം കുമരജര്‍ പട്ടണത്തില്‍ താമസിക്കുന്ന പൂങ്കൊടിയാണ് ആത്മഹത്യ ചെയ്തത്.
പൂങ്കൊടിയുടെ ഭര്‍ത്താവ് കാളിദാസ് ആറുവര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് പൂങ്കൊടിയും അ‌ഞ്ചാം ക്ളാസ് വിദ്യാര്‍ത്ഥിനിയുമായ മകൾ വര്‍ഷയും മാതാവായ സരസ്വതിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ധര്‍മ്മപുരത്ത് ഒരു സ്വകാര്യ വസ്ത്രനിര്‍മാണശാലയിലാണ് പൂങ്കൊടി ജോലി ചെയ്തിരുന്നത്.
നാല് മാസം മുന്‍പ് പൂങ്കൊടി ജോലി ഉപേക്ഷിക്കുകയും തമിഴ്‌നാട് പിഎസ്‌സി പരീക്ഷയ്ക്കായി തയ്യാറെടുക്കുകയും ചെയ്തിരുന്നു. ജൂലായ് 24ന് പരീക്ഷ എഴുതുകയും ചെയ്തു. എന്നാല്‍ പരീക്ഷ കഴിഞ്ഞു വന്ന പൂങ്കൊടി ചോദ്യങ്ങള്‍ കടുപ്പമായിരുന്നെന്നും നല്ലരീതിയില്‍ എഴുതാന്‍ സാധിച്ചില്ലെന്നും അയല്‍ക്കാരോടും പരാതിപ്പെട്ടിരുന്നു. പിഎസ്‌സി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനാൽ ജോലി ഉപേക്ഷിച്ചതോടെ മുന്നോട്ടുള്ള ജീവിതം എങ്ങനെ നയിക്കുമെന്നുള്ള ആശങ്കയും യുവതിക്കുണ്ടായിരുന്നു.
ഇന്നലെ രാവിലെ വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതിന് ശേഷം പൂങ്കൊടി തൂങ്ങിമരിക്കുകയായിരുന്നു. വീട്ടിലെത്തിയ സരസ്വതി മകളുടെയും പേരക്കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ട് പൊലീസിനെ വിവരമറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.