വെള്ളിനെഴിയിൽ ജനനി പോളി ക്ലിനിക് പി മമ്മിക്കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു

ചെർപ്പുളശ്ശേരി. വെള്ളിനെഴിയിൽ ജനനി പോളി ക്ലിനിക് ഷോർണ്ണൂർ എം എൽ എ പി മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. ആതുര സേവന രംഗത്തു ഏറെ പ്രതീക്ഷ നൽകുന്ന സ്ഥാപനമാണ് ജനനി പോളി ക്ലിനിക്. വിവിധ വിഭാ ഗങ്ങളിൽ നിരവധി പ്രമുഖ ഡോക്ടർമാർ ഇവിടെ സേവനം ചെയ്യുമെന്ന് ഉടമകൾ അവകാശപ്പെട്ടു.
ഫാർമസി, മെഡിക്കൽ ലാബ് തുടങ്ങിയ സൗകര്യങ്ങളും ജനനിയിൽ ഒരുക്കിയിട്ടുണ്ട്

