മെയ്‌ 11 ന് നടക്കുന്ന കലക്ടറേറ്റ് മാർച്ച് വിജയിപ്പിക്കാൻ KSSPA തീരുമാനിച്ചു

  1. Home
  2. LOCAL NEWS

മെയ്‌ 11 ന് നടക്കുന്ന കലക്ടറേറ്റ് മാർച്ച് വിജയിപ്പിക്കാൻ KSSPA തീരുമാനിച്ചു

Ksspa


ചെർപ്പുളശ്ശേരി.  സംസ്ഥാന സർവീസ് പെൻഷൻകാരുടെ അടിയന്തിര പ്രാധാന്യമുള്ള    ആവശ്യങ്ങളുന്നയിച്ച് , കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം മെയ്‌ 11 ന് നടത്തുന്ന കലക്ടറേറ്റ് മാർച്ച് , മണ്ഡലത്തിലെ പരമാവധി അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട്  വിജയിപ്പിക്കുന്നതിന്,   KSSPA ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു . സംഘടനയുടെ 2022 വർഷത്തെ മെമ്പർഷിപ്പ് പ്രവർത്തനം നിർദ്ദിഷ്ട തീയതിക്കകം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമെടുത്തു.                   മണ്ഡലം പ്രസിഡണ്ട് K. രാധാകൃഷ്ണൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ P.N. മുകുന്ദൻ നായർ,M. അനിൽകുമാർ, M.R. അരുൺ, C.M. കൃഷ്ണ പ്രഭ, K. സുരേഷ്, K.K. സന്താനവല്ലിയമ്മ എന്നിവർ സംസാരിച്ചു.           2021 ജനുവരി, ജൂലായ് 2022 ജനുവരി മാസങ്ങളിൽ അനുവദിക്കേണ്ട ക്ഷാമാശ്വാസം (8%) അനുവദിക്കുക, പെൻഷൻ പരിഷ്കരണ, ക്ഷാമാശ്വാസ കുടിശ്ശിഖകൾ ഉടൻ വിതരണം ചെയ്യുക, മെഡിസെപ്പ് ചികിത്സാപദ്ധതി OP ചികിത്സ ഉറപ്പുവരുത്തിയും, ഓപ്ഷൻ അനുവദിച്ചും കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക മുതലായവയാണ് പ്രധാനപ്പെട്ട ആവശ്യങ്ങൾ.