കോളേജ് യൂണിഫോമിൽ ലിപ്പ് ലോക്ക് ചലഞ്ച്, വൈറൽ ആയി വീഡിയോ

  1. Home
  2. LOCAL NEWS

കോളേജ് യൂണിഫോമിൽ ലിപ്പ് ലോക്ക് ചലഞ്ച്, വൈറൽ ആയി വീഡിയോ

Challenge


ബെംഗളൂരു: കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ഥികള്‍ ലിപ്പ് ലോക്ക് ചലഞ്ച് നടത്തിയത് വിവാദത്തിലേക്ക്. ഒരു കോളജ് വിദ്യാര്‍ഥി അറസ്റ്റിലായി.

വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ലിപ്പ് ലോപ്പ് ചലഞ്ചിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിച്ചതോടെ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

ദക്ഷിണ കനഡയിലെ പ്രമുഖ കോളജിലെ വിദ്യാര്‍ഥികളാണ് ലിപ്പ് ലോക്ക് ചലഞ്ച് നടത്തിയത്. സ്വകാര്യ വസതിയില്‍ മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍ കോളജിലെ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ലിപ്പ് ലോക്ക് ചലഞ്ചില്‍ ഏര്‍പ്പെടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. മറ്റു വിദ്യാര്‍ഥികള്‍ ഇവരെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

വിദ്യാര്‍ഥികള്‍ ലിപ്പ് ലോക്ക് ചലഞ്ച് സംഘടിപ്പിക്കുകയായിരുന്നുവെന്ന് കോളജ് വൃത്തങ്ങള്‍ പറയുന്നു. കോളജ് യൂണിഫോം ധരിച്ച്‌ കൊണ്ടാണ് ഇവര്‍ മത്സരത്തില്‍ പങ്കെടുത്തത്. വീഡിയോ വൈറലായതോടെ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ചലഞ്ചില്‍ പങ്കെടുത്ത ആണ്‍കുട്ടിയെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവോ എന്നതടക്കം പരിശോധിച്ച്‌ വരികയാണെന്നും പോലീസ് പറയുന്നു.

ആറുമാസം മുമ്പാണ് സ്വകാര്യ ഫ്‌ളാറ്റിൽ സംഭവം നടന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു. എന്നാൽ വിദ്യാര്‍ഥികളിലൊരാള്‍ ഒരാഴ്ച മുമ്പ് വാട്‌സ്‌ ആപ്പില്‍ വീഡിയോ പോസ്റ്റ് ചെയ്തതോ‌ടെ വൈറലായി. സംഭവം സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കോളേജ് അധികൃതര്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. കോളേജ് അധികൃതരോ രക്ഷിതാക്കളോ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.