മഹാ കുംഭ അഭിഷേകം തണൽ പരിസ്ഥിതി കൂട്ടായ്മ ആര്യ വേപ്പിൻ തൈകൾ സമ്മാനിച്ചു

  1. Home
  2. LOCAL NEWS

മഹാ കുംഭ അഭിഷേകം തണൽ പരിസ്ഥിതി കൂട്ടായ്മ ആര്യ വേപ്പിൻ തൈകൾ സമ്മാനിച്ചു

Kombam


തൂത  വീട്ടിക്കാട്  മാളിയാട്ട് കുന്ന് ശ്രീ സുബ്രമണ്യ ക്ഷേത്രത്തിൽ ജൂൺ 12 13 തിയ്യതികളിൽ നടക്കുന്ന മഹാ കുംഭാഭിഷേകത്തോടനുബന്ധിച്ച്  ഭക്തജനങ്ങൾക്ക് തൂത തണൽ പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആര്യവേപ്പിൻ തൈകൾ വിതരണം ചെയ്തു .വൃക്ഷ പ്രണാമം പ്രവർത്തനങ്ങളുടെ ഭാഗമായി 75 തൈകളാണ് നൽകിയത് .ക്ഷേത്രത്തിന് നാഗലിംഗമരവും സമർപ്പിച്ചു. പഴനി പ്രധാന തന്ത്രി കണ്ണൻ ഗുരുക്കൾ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്രം പൂജാരി രാമൻ മാളിയാട്ടു കുന്നത്ത് ,തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനർ എൻ .അച്യുതാനന്ദൻ ,പരിസ്ഥിതി പ്രവർത്തകരായ സി. കൃഷ്ണദാസ് ,ഗോവിന്ദൻ വീട്ടിക്കാട് ,എം .പി .സുജിത് ,കെ.പി.രാജൻ ടി.എസ്.അഖിൽ ,പി.മണികണ്ഠൻ ,പി.ഉണ്ണികൃഷ്ണൻ ,പി.ബാലൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .