മെഡിസെപ്പ് - കൂടുതൽ ആശുപത്രികൾ ഉൾപ്പെടുത്തണം, കെ എസ് എസ് പി എ

ചെർപ്പുളശ്ശേരി. മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഷോർണൂർ നിയോജക മണ്ഡലം പരിധിയിൽ ഒരു സ്വകാര്യ ആശുപത്രി പോലും ഉൾപ്പെട്ടിട്ടില്ലാത്ത അവസ്ഥയാണ് എന്നും, പാലക്കാട് ജില്ലയിൽ കൂടുതൽ ആശുപത്രികൾ ഉൾപ്പെടുത്തി സർവീസ് പെൻഷൻകാർക്ക് പദ്ധതി ഉപകാരപ്രദമാക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ **KSSPA**ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റി യോഗം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
കാറൽമണ്ണയിൽ വെച്ച് ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മണ്ഡലം രക്ഷാധികാരി പി.എൻ.മുകുന്ദൻ നായർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി എം. അനിൽകുമാർ, ജില്ലാ കൗൺസിലർ സി.എം.കൃഷ്ണപ്രഭ, വനിത ഫോറം നേതാവ് കെ.കെ.സന്താനവല്ലിയമ്മ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
