ശ്രീജിത്ത്‌ അനുസ്മരണം തിങ്കളാഴ്ച, മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും

  1. Home
  2. LOCAL NEWS

ശ്രീജിത്ത്‌ അനുസ്മരണം തിങ്കളാഴ്ച, മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും

ശ്രീജിത്ത്‌


ചെർപ്പുളശ്ശേരി. നാടൻ പാട്ടിന്റെ നാട്ടുവഴികളിലും, നാടൻ കലാ പ്രകടനങ്ങളിലും എന്നുവേണ്ട രാഷ്ട്രീയ, കലാ, സാമൂഹ്യ രംഗങ്ങളിൽ നിറഞ്ഞാടി 42 വയസ്സിൽ നമ്മെ വിട്ടുപോയ ശ്രീജിത്ത്‌ കാറ ൽമണ്ണയുടെ ഒന്നാം ചരമ വാർഷികം ശ്രീജിത്ത്‌ ഓർമ്മ എന്ന പേരിൽ തിങ്കളാഴ്ച ആചരിക്കുന്നു. കുഞ്ചു നായർ ട്രസ്റ്റ്‌ ഹാളിൽ  മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പി മമ്മിക്കുട്ടി എം എൽ എ അധ്യക്ഷത വഹിക്കും.. വൈകീട്ട് 3 മണിക്ക് തെരുവ് വര, മാജിക് എന്നിവയും രാത്രിയിൽ "നൂറു ശതമാനം സിന്ദാബാദ് " എന്ന നാടകവും അരങ്ങേറും