നാഗകീർത്തി സ്ക്കോളർഷിപ്പിന് തുടക്കമായി.

  1. Home
  2. LOCAL NEWS

നാഗകീർത്തി സ്ക്കോളർഷിപ്പിന് തുടക്കമായി.

നാഗകീർത്തി സ്ക്കോളർഷിപ്പിന് തുടക്കമായി.


ചെർപ്പുളശ്ശേരി : സാമ്പത്തികമായി പിന്നോട്ടു നിൽക്കുന്ന, എന്നാൽ പഠിക്കുന്നതിൽ മികവു തെളിയിയ്ക്കുന്ന , ചളവറ പഞ്ചായത്തിലെ ഒരു കുട്ടിയ്ക്ക് 25000/- രൂപയുടെ സ്കോളർഷിപ്പിന് പാതിരിക്കുന്നത്ത് മന ഒമ്പതാമത് നാഗകീർത്തി സമ്മേളനത്തിൽ തുടക്കം കുറിച്ചു. മുണ്ടക്കോട്ടുകുറുശ്ശി 
തൗഞ്ചിയത്ത്  വീട്ടിൽ കിടപ്പുരോഗിയായ നാരായണൻകുട്ടി രുഗ്മിണി ദമ്പതികളുടെ മകൾ MSc പോളിമർ കെമിസ്ട്രി ചെയ്യുന്ന തുഷാരയ്ക്കാണ് ആദ്യ സ്കോളർഷിപ്പ്. പഠന വിഷയവുമായി ബന്ധപ്പെട്ട് തുഷാര  ഹൈദ്രബാദിലായ തിനാൽ അവരുടെ മാതാവ് രുഗ്മിണി, ചളവറ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ വി.പി. പ്രമീളയിൽ നിന്നും നാഗ കീർത്തി  സ്കോളർഷിപ്പ് ഏറ്റുവാങ്ങി.