മണലായ അയ്യപ്പ ക്ഷേത്രത്തിൽ ഉദ്ഘാടനം നിർവഹിച്ച് നജീബ് കാന്തപുരം എം എൽ എ

  1. Home
  2. LOCAL NEWS

മണലായ അയ്യപ്പ ക്ഷേത്രത്തിൽ ഉദ്ഘാടനം നിർവഹിച്ച് നജീബ് കാന്തപുരം എം എൽ എ

മണലായ അയ്യപ്പ ക്ഷേത്രത്തിൽ ഉദ്ഘാടനം നിർവഹിച്ച് നജീബ് കാന്തപുരം എം എൽ എ

പെരിന്തൽമണ്ണ. ആനമങ്ങാട് മണലായ അയ്യപ്പ ക്ഷേത്രം പുനരുദ്ധാരണം കഴിഞ്ഞു ഭക്തർക്ക് സമർപ്പിച്ചത് പെരിന്തൽമണ്ണ എം എൽ എ നജീബ് കാന്തപുരം. അതും ക്ഷേത്രം തന്ത്രി എടത്തറ മൂത്തേടത്തു നാരായണൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ...മത സൗഹൃദം ഊട്ടിയുറപ്പിച്ച മലപ്പുറം മണ്ണിൽ ഇത് പക്ഷെ പുതുമ ഇല്ലാത്തതാണ്. മതമല്ല മനുഷ്യർ ഒന്നാണെന്നു പറഞ്ഞാണ് നജീബ് കാന്തപുരം ക്ഷേത്രം ഉദ്ഘാടനം ചെയ്തത്.ചടങ്ങിൽ മജീദ്, മണലായ, ശശി തുടങ്ങി നിരവധി പേർ പങ്കെടുത്തു