ഒടമല മഖാം* *ദിക്ർ മജ്ലിസ്* *വാർഷികവും പ്രാർത്ഥനാ സംഗമവും* *സംഘടിപ്പിച്ചു*.

പെരിന്തൽമണ്ണ : ഒടമല മഖാമിൽ മാസംതോറും നടത്തിവരാറുള്ള ദിക്ർ ദുആ മജ്ലിസിന്റെ വാർഷികവും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു.
പരിയാപുരം ജുമാ മസ്ജിദ് ഖത്തീബ് റസാഖ് ഫൈസി ചെമ്മാണിയോട് പരിപാടി ഉദ്ഘാടനം ചെയ്തു.
ഒടമല മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷത വഹിച്ചു.
തെയ്യോട്ടിച്ചിറ ഖാസി അബ്ദുൽ ഷുക്കൂർ മദനി അമ്മിനിക്കാട് പ്രഭാഷണത്തിനും പ്രാർത്ഥന മജ്ലിസിനും നേതൃത്വം നൽകി.
റമളാനിൽ കൈവരിച്ച ആത്മീയ വിശുദ്ധി ജീവിതാവസാനം വരെ നിലനിർത്താൻ വിശ്വാസികൾ സന്നദ്ധരാകണമെന്ന് അബ്ദുൽ ഷുക്കൂർ മദനി അമ്മിനിക്കാട് ആവശ്യപ്പെട്ടു.
ഒടമല മഹല്ല് പ്രസിഡണ്ട് സി കെ മുഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി സി പി അഷ്റഫ് മുസ്ലിയാർ, ഷമീർ ഫൈസി ഒടമല, ഇസ്മായിൽ ഫൈസി പരിയാപുരം, പിസി അബു ഹാജി, കെ.കെ അബൂബക്കർ സഖാഫി, സി പി അബ്ദുൽ കരീം മൗലവി, കെ.കെ മാനു ഹാജി, കെ. ടി ബഷീർ, ഒറ്റയത്ത് ഹമീദ് ഹാജി, സത്താർ മാസ്റ്റർ തുടങ്ങി മഹല്ല് കമ്മറ്റി ഭാരവാഹികളും നൂറുകണക്കിന് വിശ്വാസികളും പരിപാടിയിൽ പങ്കെടുത്തു.