കർക്കിടക വാവ് ദിനത്തിൽ ആൽമരത്തിന് പുനർജനിയേകി തണൽ ...

  1. Home
  2. LOCAL NEWS

കർക്കിടക വാവ് ദിനത്തിൽ ആൽമരത്തിന് പുനർജനിയേകി തണൽ ...

കർക്കിടക വാവ് ദിനത്തിൽ ആൽമരത്തിന് പുനർജനിയേകി തണൽ ...

കർക്കിടക വാവ് ദിനത്തിൽ ആൽമരത്തിന് പുനർജനിയേകി തണൽ ...
ചെർപ്പുളശ്ശേരി. പിതൃക്കളുടെ മോക്ഷവും ,ആത്മശാന്തിയും തേടി വിശ്വാസികൾ ആദരവോടെ ബലിതർപ്പണം നടത്തുന്ന കർക്കിടക വാവ് ദിനത്തിൽ ,മൃതിയടഞ്ഞു പോകുമായിരുന്ന ഒരു പേരാൽമരത്തിന് പുതുജീവൻ നൽകി തൂത തണൽ പരിസ്ഥിതി കൂട്ടായ്മ .രണ്ട് വർഷം മുമ്പ് കാറൽമണ്ണ 29 സംസ്ഥാന പാതയോരത്ത് തണൽ പരിസ്ഥിതി കൂട്ടായ്മ നട്ട ആലിൻതൈ    ഇക്കഴിഞ്ഞ ദിവസം , മുണ്ടൂർ തൂത സംസ്ഥാന പാത നവീകരണത്തിൻ്റെ ഭാഗമായി ജെ.സി.ബി ഉപയോഗിച്ച് പിഴുതു മാറ്റിയിരുന്നു. ആറടിയിലേറെ ഉയരത്തിൽ വളർന്നിരുന്ന ഈ തൈ തൂത ഭഗവതി ക്ഷേത്ര മൈതാനത്തെത്തിക്കുകയും ,വേരു പിടിക്കാനാവശ്യമായ തുടർപരിചരണങ്ങൾ നൽകിയ ശേഷം ഇന്ന് ക്ഷേത്ര മൈതാനത്ത് നട്ടുപിടിപ്പിക്കുകയുമായിരുന്നു. ഇന്ന് പിതൃ തർപ്പണത്തിനെത്തിയ നെല്ലായ സ്വദേശി ആർ. വരദരാജനാണ് ആൽമരം നട്ടത് .തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനർ എൻ.അച്യുതാന്ദൻ ,പി.ബാലസുബ്രഹ്മണ്യൻ ,പി.സന്തോഷ് ,കെ .പ്രകാശ് ,പി.അരുൺ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .