പാറൽ സ്കൂൾ ഓണാഘോഷം പഞ്ചായത്ത് മെമ്പർ ഉദ്ഘാടനം ചെയ്തു

  1. Home
  2. LOCAL NEWS

പാറൽ സ്കൂൾ ഓണാഘോഷം പഞ്ചായത്ത് മെമ്പർ ഉദ്ഘാടനം ചെയ്തു

പാറൽ സ്കൂൾ ഓണാഘോഷം പഞ്ചായത്ത് മെമ്പർ ഉദ്ഘാടനം ചെയ്തു.*


പാറൽ:* വീട്ടിക്കാട് എ.എം.എൽ.പി സ്ക്കൂളിൽ നടന്ന ഓണാഘോഷ പരിപാടികൾ ആലിപ്പറമ്പ് പഞ്ചാത്ത് മെമ്പർ സി.എച്ച്. ഹമീദ് ഉദ്ഘാടനം ചെയ്തു.

     ആഘോഷങ്ങളുടെ ഭാഗമായി വടം വലിമത്സരം, ചാക്ക് റൈസിങ്ങ്,കസേരക്കളി മത്സരം,

      സുന്ദരിക്ക് പൊട്ടുതൊടൽ, ആനക്ക് വാൽ വരക്കൽ മത്സരം,തിരുവാതിരക്കളി എന്നിവ നടന്നു.വിഭവ സമൃദ്ധ സദ്യയുമൊരുക്കി.
    
      പി.ടി.എ. പ്രസിഡന്റ് സി.പി.ശിഹാബുദ്ധീൻ അധ്യക്ഷത വഹിച്ചു.എച്ച്.എം.കെ.കെ.റൈഹാനത്ത്,മാനേജർ കെ.കെ.സെയ്ത് മുഹമ്മദ്,മുൻ എച്ച്.എം.കെ.കെ.യൂസഫ് കുട്ടി, കെ.കെ.അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

      സ്റ്റാഫ് സെക്കെട്ടറി ഹുസൈൻ പാറൽ സ്വാഗതവും കെ.കെ.അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു.