വർണ്ണ പൂമഴ തീർത്ത് പന്നിയംകുർശ്ശി പൂരം

ചെർപ്പുളശ്ശേരി. വർണ്ണ പൂമഴ തീർത്ത് വള്ളുവനാടൻ പൂരങ്ങൾക്ക് തുടക്കമിട്ട പന്നിയം കുർശ്ശി പൂരം കാണികളുടെ മനം കവർന്നു. പൂതവും, തിറയും ചെണ്ട മേള കൊഴുപ്പുമായി മുത്തു കുട ചൂടിയ ഗജവീരൻമാർ പുരുഷാര നടുവിലൂടെ ചെർപ്പുളശ്ശേരി നഗരം ചുറ്റിയപ്പോൾ റോഡിനിരുവശവും ആയിരങ്ങൾ തടിച്ചുകൂടി.
