കവയിത്രി വിനീത അനുസ്മരണം, സ്മൃതി വിനീതം ചളവറയിൽ

  1. Home
  2. LOCAL NEWS

കവയിത്രി വിനീത അനുസ്മരണം, സ്മൃതി വിനീതം ചളവറയിൽ

വിനീത


ചെർപ്പുളശ്ശേരി. അകാലത്തിൽ പൊലിഞ്ഞ ചളവറയിലെ യുവ കവയിത്രി വീനീതയുടെ ഓർമ്മയിൽ ചളവറ ഹയർ സെക്കണ്ടറി സ്കൂളിൽ അനുസ്മരണ പരിപാടി സമൃതി വിനീതം നടന്നു.ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസി. ഇ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. കെ.മനോഹരൻ ,പി എം നാരായണൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. Viചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ്, രചന മത്സരങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്ക് ള്ള സമ്മാനം ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ മനോജ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ അനിൽകുമാർ , എം.പി ഗോവിന്ദ രാജൻ എന്നിവർ വിതരണം ചെയ്തു. വാർഡ് അംഗം Up രാധിക, പ്രിൻസിപ്പാൾ കെ.ബി സുനിൽ രാജ്, പ്രഥമധ്യാപിക എ.സി രജിത, അധ്യാപകരായ സി. ഉണ്ണികൃഷ്ണൻ, എ.ജ്യോതി, സി.ഷീന എന്നിവരും പങ്കെടുത്തു.