തങ്കം ആശുപത്രി സംബന്ധിച്ച ആരോപണങ്ങൾ - സമഗ്ര അന്വേഷണം വേഗത്തിലാക്കാൻ പോലീസിന് നിർദ്ദേശം നൽകും: ചിന്താ ജെറോം*

  1. Home
  2. LOCAL NEWS

പാലക്കാട് തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞിനും പുറമെ മറ്റൊരു യുവതിയും ചികിത്സിക്കിടെ മരിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിൽ  സമഗ്ര അന്വേഷണം വേഗത്തിലാക്കാൻ പോലീസിന് നിർദ്ദേശം നൽകുമെന്ന് യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം പറഞ്ഞു. പാലക്കാട് തങ്കം ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം മരണപ്പെട്ടു എന്ന് ആരോപിക്കപ്പെട്ട കോങ്ങാട് സ്വദേശിനി കാർത്തികയുടെയും പ്രസവത്തെ തുടർന്ന് മരണപ്പെട്ട അമ്മയുടേയും കുഞ്ഞിൻ്റെയും  വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ.   സംസ്ഥാന യുവജന കമ്മീഷൻ അംഗം അഡ്വ.ടി മഹേഷ്, യുവജന കമ്മീഷൻ സംസ്ഥാന കോ- ഓർഡിനേറ്റർ 
അഡ്വ. രൺദിഷ്, ജില്ലാ കോ- ഓഡിനേറ്റർ അഖിൽ എന്നിവർ സന്ദർശനത്തിൽ പങ്കാളിയായി.