വാഴേങ്കട ശ്രീ .നരസിംഹ മൂർത്തി ക്ഷേത്രത്തിൽ പൂജാപുഷ്പോദ്യാനം ...

പെരിന്തൽമണ്ണ./ പ്രതിഷ്ഠാദിനാഘോഷത്തിൻ്റെ ഭാഗമായി വാഴേങ്കട ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ പൂജാപുഷ്പോദ്യാനമൊരുക്കി .ക്ഷേത്രത്തിലേക്കാവശ്യമായ പൂക്കൾ ഇവിടെ തന്നെ ഒരുക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പ്രവർത്തനം .പുണ്യം പൂങ്കാവനം പ്രവർത്തനങ്ങളുടെ ഭാഗമായി ,തൂത തണൽ പരിസ്ഥിതി കൂട്ടായ്മയുടെ സഹകരണത്തോടെയാണ് ഉദ്യാനം തയ്യാറാക്കിയത്. വൃക്ഷ പ്രണാമം പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്തജനങ്ങൾക്ക് നൂറിലധികം വൃക്ഷത്തൈകളും വിതരണം ചെയ്യുകയുണ്ടായി .
തെച്ചിത്തൈ നട്ട് പരിസ്ഥിതി പ്രവർത്തകനും വനമിത്ര അവാർഡ് ജേതാവുമായ എൻ.അച്യുതാനന്ദൻ പൂജാപുഷ്പോദ്യാനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ട്രസ്റ്റി പ്രതിനിധി പരമേശ്വരൻ നമ്പൂതിരി, മാനേജർ രഘുനാഥ്, ക്ഷേത്രം പരിപാലന സമിതി ഭാരവാഹികളായ ശ്രീകുമാർ, രാമനുണ്ണി, പ്രകാശൻ മാസ്റ്റർ, രാമകൃഷ്ണൻ, മണികണ്ഠൻ, ശശികുമാർ, മാതൃ സമിതി അംഗങ്ങൾ പദ്മിനിയമ്മ, ബിന്ദു, സൗദാമിനി, സുജാത, നളിനി, കെ.സുദേവ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ...