കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രത്തിൽ പൂജാപുഷ്പോദ്യാനം

  1. Home
  2. LOCAL NEWS

കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രത്തിൽ പൂജാപുഷ്പോദ്യാനം

കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രത്തിൽ പൂജാപുഷ്പോദ്യാനം ...


ചെർപ്പുളശ്ശേരി.കിഴുർ കാളികാവ് ഭഗവതി ക്ഷേത്രത്തിൽ പൂജാപുഷ്പോദ്യാനമൊരുക്കി .ക്ഷേത്രത്തിലേക്കാവശ്യമായ പൂക്കൾ ഇവിടെ തന്നെ ഒരുക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പ്രവർത്തനം .പുണ്യം പൂങ്കാവനം പ്രവർത്തനങ്ങളുടെ ഭാഗമായാണ്  ഉദ്യാനം തയ്യാറാക്കിയത്. വൃക്ഷ പ്രണാമം പ്രവർത്തനങ്ങളുടെ ഭാഗമായി  ഭക്തജനങ്ങൾക്ക്  വൃക്ഷത്തൈകളും വിതരണം ചെയ്യുകയുണ്ടായി .
തെച്ചിത്തൈ നട്ട് പരിസ്ഥിതി പ്രവർത്തകനും വനമിത്ര അവാർഡ് ജേതാവുമായ എൻ.അച്യുതാനന്ദൻ പൂജാപുഷ്പോദ്യാനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്രം പ്രസിഡൻ്റ് രാജു കൂട്ടാല , സെക്രട്ടറി  മുകുന്ദൻ കല്ലുവെട്ട് കുഴി, ട്രഷറർ  സി.പി.രാമചന്ദ്രൻ, മേൽശാന്തി  ശങ്കരനാരായണൻ , വെളിച്ചപ്പാട് രവീന്ദ്രൻ , വാർഡ് മെമ്പർ ഗീത അണിയത്ത്, ഹരിദാസൻ ,പി.ബാലൻ  മാതൃസമിതി അംഗങ്ങൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.