തൂത ഭഗവതി ക്ഷേത്രത്തിൽ പൂരം കൊടിയേറി.. മെയ്‌ 12 ന് കാളവേലയും 13 ന് പൂരവും നടക്കും

  1. Home
  2. LOCAL NEWS

തൂത ഭഗവതി ക്ഷേത്രത്തിൽ പൂരം കൊടിയേറി.. മെയ്‌ 12 ന് കാളവേലയും 13 ന് പൂരവും നടക്കും

പൂരം


ചെർപ്പുളശ്ശേരി...തൂത ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റം നടത്തി. ക്ഷേത്രം ശാന്തി കുളങ്ങര ശ്രീധരൻ നായരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ട്രസ്റ്റി ബോർഡ് ചെയർമാൻ വി സന്തോഷ്, ഭരണ സമിതി അംഗങ്ങളായ ടി രാമകൃഷ്ണൻ, കെ രജീഷ്, ടി കെ ജയൻ, പൂരാഘോഷ കമ്മിറ്റി സെക്രട്ടറി സി അനന്തനാരായണൻ, പ്രസിഡണ്ട് പി ബാലസുബ്രഹ്മണ്യൻ എന്നിവർ സന്നിഹിതരായി. തുടർന്ന് ശുകപുരം ദിലീപും മിഥുൻ കൃഷ്ണനും ചേർന്ന് ഡബിൾ തായമ്പക അവതരിപ്പിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന തോൽപ്പാവകൂത്തിനും തുടക്കമായി. മെയ് 12 ന് കാളവേലയും 13 ന് പൂരവും ആഘോഷിക്കും