പ്രേംനസീർ പുരസ്കാരങ്ങൾ സമ്മാനിച്ചു*

  1. Home
  2. LOCAL NEWS

പ്രേംനസീർ പുരസ്കാരങ്ങൾ സമ്മാനിച്ചു*

പ്രേംനസീർ പുരസ്കാരങ്ങൾ സമ്മാനിച്ചു*


മലപ്പുറം. മലയാള ചലച്ചിത്ര സൗഹൃദവേദിയും, മലപ്പുറം മേൽമുറിയിലുള്ള പ്രിയദർശിനി ആർട്സ് &സയൻസ് കോളേജിലെ പ്രേം നസീർ ഫിലിം ക്ലബും  സംയുക്തമായി ഏർപ്പെടുത്തിയ പ്രേംനസീർ പുരസ്കാരങ്ങൾ സമ്മാനിച്ചു.
ചലച്ചിത്ര ടെലിവിഷൻ നാടക നടൻ അപ്പുണ്ണി ശശി,ഗായകൻ താജുദ്ദീൻ വടകര, ബാബുരാജ് മെമ്മോറിയൽ മ്യൂസിക് അക്കാദമി പ്രിൻസിപ്പാൾ ഡോക്ടർ കെ.എക്സ്.ട്രീസ ടീച്ചർ (മികച്ച നോവൽ: സീതാപഥം), ഡോക്ടർ ഒ.എസ്‌.രാജേന്ദ്രൻ (കഥാസമാഹാരം: പാത്തുമ്മേടെ ചിരി), ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ചീഫ് റിപ്പോർട്ടർ പ്രശാന്ത് നിലമ്പൂർ, മാതൃഭൂമി ന്യൂസ് മലപ്പുറം സീനിയർ ചീഫ് റിപ്പോർട്ടർ എം.ജയപ്രകാശ്, മനോരമ ന്യൂസ് മലപ്പുറം ക്യാമറമാൻ എൻ.മുഹമ്മദ് ഷമീം എന്നിവർ വിവിധ മേഖലകളിലെ പ്രേംനസീർ പുരസ്കാരങ്ങൾക്ക് അർഹരായി.

ഡോക്ടർ എം.പി.അബ്ദുസ്സമദ് സമദാനി എം.പി  ഉത്ഘാടനം ചെയ്തു. ജൂറി ചെയർമാൻ സമദ് മങ്കടഅധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പ്രൊഫസർ എം.ശാന്തകുമാർ,പി സി വേലായുധൻകുട്ടി,റഹിം പൂവാട്ടുപറമ്പ്,ഷാജി കട്ടുപ്പാറ,രാജൻ വട്ടോളിപുരക്കൽ എന്നിവർ സംസാരിച്ചു.