എസ് ഡി പി ഐ വാഹന പ്രചരണ ജാഥ നടത്തി

  1. Home
  2. LOCAL NEWS

എസ് ഡി പി ഐ വാഹന പ്രചരണ ജാഥ നടത്തി

എസ് ഡി പി ഐ വാഹന പ്രചരണ ജാഥ നടത്തി


ചെർപ്പുളശ്ശേരി  :പാലക്കാട് ജില്ലയിൽ എസ് ഡി പി ഐ - യെ വേട്ടയാടുന്നത് എന്ത് കൊണ്ട് എന്ന പ്രമേയത്തിൽ പാർട്ടി പാലക്കാട് ജില്ലാ കമ്മറ്റി നവംബർ 15 മുതൽ ഡിസംബർ 15 വരെ നടത്തുന്ന കംപയിനിൻ്റെ ഭാഗമായി ഷൊർണൂർ  മണ്ഡലത്തിൽ  വാഹന ജാഥ നടത്തി


22 ന്  പൊയ്ലൂരിൽ നിന്നും തുടങ്ങിയ ജാഥ , കുളപ്പുള്ളി , ഷൊർണ്ണൂർ,  റെയിൽവെ സ്റ്റേഷൻ, വാണിയം കുളം,
 പത്തംകുളം, കോട്ടക്കുളം, പനമണ്ണ,
 കോതകുർശ്ശി, കീഴൂർ റോഡ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം, തൃക്കടീരിയിൽ സമാപിച്ചു

ഇന്ന് (ബുധൻ) രാവിലെ
8.30 ന് തൂത യിൽ നിന്നും തുടങ്ങിയ ജാഥ,
 എലിയപ്പറ്റ, കുറ്റിക്കോട്, ചളവറ, കയിലിയാട്,
മോളൂർ, പേങ്ങാട്ടിരി, കൃഷ്ണപ്പടി,
നെല്ലായ, സ്വീകരണങ്ങൾക്ക് ശേഷം മഞ്ചക്കല്ലിൽ സമാപിച്ചു. സമാപന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അലവി കെ ടി മുഖ്യ പ്രഭാഷണം നടത്തി.

വിവിധയിടങ്ങളിലായി ജില്ലാ കമ്മറ്റിയംഗം എ.വൈ കുഞ്ഞിമുഹമ്മദ്, ഷൊർണുർ മണ്ഡലം കമ്മറ്റിയംഗം അസൈനാർ പാവുക്കോണം,
മുജീബ് വല്ലപ്പുഴ, തുടങ്ങിയവർ സംസാരിച്ചു.

26 ന് ചെർപ്പുളശ്ശേരിയിൽ വൈകുന്നേരം 4 ന്  മണ്ഡലം തല സമാപന പ്രതിഷേധറാലിയും സംഗമവും, പൊതുയോഗവും നടക്കും. പാർട്ടി സംസ്ഥാന ജന.സെക്രട്ടറി കെ.കെ അബ്ദുൾ ജബ്ബാർ പൊതുയോഗം ഉത്ഘാടനം ചെയ്യും. ജില്ലാ കമ്മറ്റിയംഗം അലി കെ.ടി, മണ്ഡലം പ്രസിഡണ്ട് റഹീം തൂത, മണ്ഡലം സെക്രട്ടറി സിദ്ദീഖ് ഷൊർണൂർ സംസാരിക്കും.