ഷക്കീലയുടെ മകളും പ്രശസ്ത നടിമാരും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു.

തിരുവനന്തപുരം: നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷക്കീലയുടെ മകള്‍ മില്ല ബേബിഗല് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു.
തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് എന്നാണ് മില്ല പറയുന്നത്. കാറില്‍ മില്ലയ്ക്ക് ഒപ്പം നടിമാരായ ദിവ്യ ഗണേഷും കമ്പം മീനയും ഉണ്ടായിരുന്നു.
ഷൂട്ടിങ്ങിനായി പോകവെ കുമളില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ലോറി കാറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മൂവര്‍ക്കും കാര്യമായി പരുക്കുകള്‍ ഒന്നും സംഭവിച്ചിട്ടില്ല.