നിർധന കുടുംബങ്ങൾക്കും അനാഥ- അഗതി മന്ദിരങ്ങൾക്കും കൈത്താങ്ങായി സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റ്...

  1. Home
  2. LOCAL NEWS

നിർധന കുടുംബങ്ങൾക്കും അനാഥ- അഗതി മന്ദിരങ്ങൾക്കും കൈത്താങ്ങായി സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റ്...

നിർധന കുടുംബങ്ങൾക്കും അനാഥ- അഗതി മന്ദിരങ്ങൾക്കും കൈത്താങ്ങായി സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റ്...


പെരിന്തൽമണ്ണ..സഹജീവികൾക്കൊരു കൈത്താങ്ങ്.. എന്നും അശരണർക്കൊപ്പം എന്ന ആശയത്തോടെ റഹ്‌മാൻ ഏലംകുളത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റ് വർഷം തോറും നടത്തി വരാറുള്ള റംസാൻ- പെരുന്നാൾ ഭക്ഷ്യ ധാന്യ കിറ്റിന്റെ ഈ വർഷത്തെ രണ്ടാം ഘട്ട വിതരണത്തിന് സ്നേഹതീരം ചാരിറ്റബിൾ  ട്രസ്റ്റ് ഓഫീസ് പരിസരത്ത്‌ തുടക്കമായി.. സമൂഹത്തിലെ ഏറ്റവുമധികം കഷ്ടതയനുഭവിക്കുന്ന കിടപ്പിലായ രോഗികൾ, കുടുംബ നാഥൻ മരണപ്പെട്ട  നിർധന കുടുംബങ്ങൾ, ഭിന്നശേഷിക്കാർ ഉൾപ്പടെ 500 ഓളം നിർധന കുടുംബങ്ങളിലേക്കും ആരാരുമില്ലാത്തവർക്ക് അഭയം നൽകുന്ന മലപ്പുറം പാലക്കാട്‌ ജില്ലകളിലായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ആറോളം അനാഥ- അഗതി മന്ദിരങ്ങളിലേക്കും ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യ ധാന്യങ്ങളടങ്ങുന്ന കിറ്റുകളുമാണ് സുമനസ്സുകളുടെ സഹായത്താൽ സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റ് വിതരണം ചെയ്യുന്നുന്നത്... സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റഹ്‌മാൻ ഏലംകുളം, വൈസ് ചെയർമാൻ അബൂബക്കർ തണൽ, ഷബീർ ഏലംകുളം, മൻസൂർ പട്ടിക്കാട്, ഷാജഹാൻ ആലിപ്പറമ്പ്, അഷ്‌റഫ്‌ മുതുകുർശി , ബഷീർ എളങ്ങരതൊടി, ഷബീർ വയങ്കര, ജാഫർ എളാട്, റൈഹാനത്ത് കൂട്ടിൽ, അസീസ് വെളിയഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി...