ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി വിപുലമായ രീതിയിൽ കൊണ്ടാടും

  1. Home
  2. LOCAL NEWS

ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി വിപുലമായ രീതിയിൽ കൊണ്ടാടും

Anmd


ആനമങ്ങാട് മഹാദേവമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി  (അഷ്ടമി രോഹിണി )ആഘോഷം ഓഗസ്റ്റ് 18 ( വ്യാഴാഴ്ച )  നടത്തുന്നു .  ഇതോടനുബന്ധിച്ച് രാവിലെ ഏഴുമണിയോടുകൂടി നാമസങ്കീർത്തനം , പ്രത്യേക പൂജകൾ (തന്ത്രി പൂജ ), ഉച്ചയ്ക്ക് പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരിക്കുന്നതാണെന്നും,അന്നേദിവസം വൈകുന്നേരം (അഞ്ച് മണിയോടുകൂടി ) കുന്നിന്മേൽ ശ്രീ ഭഗവതി ക്ഷേത്രം, അത്തിക്കോട് ശ്രീ നരസിംഹമൂർത്തി ക്ഷേത്രങ്ങളിൽ എന്നിവിടങ്ങളിൽ നിന്നും വരുന്ന ശോഭാ യാത്രകൾക്ക് സ്വീകരണം, ഉറിയടി, പാൽപായസ നിവേദ്യം ദീപാരാധനയ്ക്ക് ശേഷം കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, രാമായണപ്രശ്നോത്തരി, ക്ഷേത്രവാദ്യ സംഘം അവതരിപ്പിക്കുന്ന മേളം എന്നിവയും ഉണ്ടായിരിക്കുന്നതാണെന്നും ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
രാമായണ പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ 16/8/22 (ചൊവ്വാഴ്ച ) ന് മുൻപായി ക്ഷേത്രം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്നും അറിയിപ്പിൽ പറയുന്നു.