കാറൽമണ്ണ പൊതുജന വായനശാല മെയ് 6,7,8 തീയ്യതികളിലായി സംഘടിപ്പിച്ച സർഗ്ഗ രംഗം ത്രിദിന ക്യാമ്പ് സമാപിച്ചു

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരി. കാറൽമണ്ണ പൊതുജന വായനശാല മെയ് 6,7,8 തീയ്യതികളിലായി സംഘടിപ്പിച്ച സർഗ്ഗ രംഗം ത്രിദിന ക്യാമ്പ് സമാപിച്ചു. നാടകം, ചിത്ര രചന, വായനപരിചയം, മേള പരിചയം, തോൽപാവ കൂത്ത്, ഒറിഗാമി, പരിസ്ഥിതി, നാടൻ പാട്ടുകൾ എന്നീ വിഷയങ്ങളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയത്. സമാപന സമ്മേളന ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നഗരസഭ അംഗം കെഎം ഇസഹാക് നിർവ്വഹിച്ചു. വായനശാല പ്രസിഡന്റ്  ശ്രീധരൻ പി.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.കെ ഷൻഫി, ശ്രീദേവി.പി,  രജിത കെ.എൻ ക്യാമ്പ് കോഡിനേറ്റർ ഗംഗ കാറൽമണ്ണ എന്നിവർ സംസാരിച്ചു.