വെൽഫെയർ പാർട്ടി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

  1. Home
  2. LOCAL NEWS

വെൽഫെയർ പാർട്ടി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

വെൽഫെയർ പാർട്ടി വാഹന പ്രചരണ ജാഥ  സംഘടിപ്പിച്ചു


അങ്ങാടിപ്പുറം:  വെൽഫെയർ പാർട്ടിയുടെ മൂന്നാം സംസ്ഥാന സമ്മേളന പ്രചരണാർത്ഥം  പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്തിലെ 23 വാർഡുകളിലും പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ നയിക്കുന്ന വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. വാഹന പ്രചരണ ജാഥ തിരൂർക്കാട് ടൗണിൽ വച്ച് പാർട്ടി ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം  ജാഥാ ക്യാപ്റ്റന് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. 
വശീയത കൊണ്ടും ജാതിയത കൊണ്ടും സങ്കപരിവാർ ചവിട്ടി മേതിച്ച ഇന്ത്യൻ ജനാധിപത്യത്തെ സം രക്ഷിക്കാൻ  മുന്നിൽ നിന്ന് പോരാട്ടം നയി ക്കാൻ വെൽഫെയർ പാർട്ടി മുന്നിൽ ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു.
 പാർട്ടി പഞ്ചായത്ത് സെക്രട്ടറി ശിഹാബ് തിരൂർക്കാട്,ട്രഷറർ സക്കീർ അരിപ്ര, നസീമ മതാരി, നൗഷാദ് അരിപ്ര, ഇബ്രാഹിം തിരൂർക്കാട്, മനാഫ് തോട്ടോളി, സാദിഖ് എ എം, ഇക്ബാൽ കെ വി, റഷീദ് കുറ്റീരി,
 തുടങ്ങിയവർ ജാതക നേതൃത്വം നൽകി.