പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കാണാതായതിൽ ദുരൂഹത തുടരുന്നു.

  1. Home
  2. LOCAL NEWS

പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കാണാതായതിൽ ദുരൂഹത തുടരുന്നു.

friend


തിരുവനന്തപുരം: ആഴിമലയിൽ   യുവാവിനെ കാണാതായതിൽ ദുരൂഹത തുടരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാനെത്തിയതായിരിന്നു ഇയാൾ.    നരുവാമൂട് സ്വദേശിയായ കിരണിനെ ശനിയാഴ്ചയാണ് കാണാതായത്. യുവാവ് ഓടിപ്പോകുന്ന സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ബന്ധുക്കൾ മർദിക്കാൻ ശ്രമിച്ചപ്പോൾ ഓടിരക്ഷപ്പെടുന്നതിനിടയിൽ കടലിൽ വീണതാണോ എന്നന്വേഷിക്കുകയാണ് പൊലീസ്. മർദിക്കാൻ ശ്രമിച്ചു എന്ന് പറയുന്ന ബന്ധുക്കൾ ഒളിവിലാണ്.


ഫേസ് ബുക്ക് സുഹൃത്തായ വിഴിഞ്ഞം സ്വദേശിയെ കാണാനെത്തിയ, ബാലരാമപുരം നരുവാമൂട് സ്വദേശി കിരണിനെയാണ് ശനിയാഴ്ച കാണാതായത്. സുഹൃത്തിനെ കണ്ടു തിരികെ മടങ്ങും വഴി പെൺകുട്ടിയുടെ ബന്ധുക്കൾ ഇവരെ തടയുകയും, കിരണിനെ തട്ടികൊണ്ട് പോവുകയുമായിരുന്നെന്നാണ് സുഹൃത്തുക്കളുടെ പരാതി.

കിരൺ ബൈക്കിന്റെ പിന്നിൽ നിന്നിറങ്ങി ഓടുന്ന സി സി ടി വി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആരോ തന്നെ പിന്തുടരുന്ന പോലെ ഇടക്ക് പുറകിലേക്ക് തിരിഞ്ഞു നോക്കികൊണ്ടാണ് കിരൺ ഓടുന്നത്. പെൺകുട്ടിയുടെ ബന്ധുക്കൾ ഭീഷണിപെടുത്തുകയോ മർദിക്കാൻ ശ്രമിക്കുകയോ ചെയ്തുവെന്നാണ്  പോലീസ് പറയുന്നത്. അതേസമയം കിരണിനെ കാണാതായതിനു തൊട്ടു പിന്നാലെ പെൺകുട്ടിയും കുടുംബവും ഒളിവിൽ പോയി.  

ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി. അഴിമലയിൽ നിന്ന് കിരണിന്റേത് എന്ന് തോന്നുന്ന ചെരുപ്പ് കണ്ടെത്തിയ പശ്ചാത്തലത്തിൽ കോസ്റ്റൽ പോലീസും മത്സ്യ തൊഴിലാളികളും കടലിൽ തിരച്ചിൽ തുടരുകയാണ്. രക്ഷപെടാൻ ഓടിയപ്പോൾ കടലിൽ വീണിട്ടുണ്ടാവാം എന്നും പോലീസ് സംശയിക്കുന്നു. അഴിമല വിഴിഞ്ഞം കേന്ദ്രികരിച്ചു, മൂന്നാം ദിവസമാണ് തിരച്ചിൽ തുടരുന്നത്.