അപകടഭീഷണിയായി പട്ടാമ്പി നഗരസഭയിലെ റോഡ്: നവീകരിക്കണമെന്നു നാട്ടുകാർ

  1. Home
  2. LOCAL NEWS

അപകടഭീഷണിയായി പട്ടാമ്പി നഗരസഭയിലെ റോഡ്: നവീകരിക്കണമെന്നു നാട്ടുകാർ

Pothhole


പട്ടാമ്പി: മഴക്കാലമായതോടെ പട്ടാമ്പി നഗരസഭയിലെ വള്ളൂർ റോഡ് പൂർണമായും തകർന്നു. ശങ്കരമംഗലത്ത് നിന്നു തുടങ്ങി വള്ളൂർ വഴി മുതുതല പഞ്ചായത്തിലെ പറക്കാട് എത്തുന്നതാണ് റോഡ്. റോഡിന്റെ വള്ളൂരിലെ മുക്കാൽ കിലോമീറ്റർ ദൂരമാണ് പൂർണമായും തകർന്ന് കിടക്കുന്നത്. റോഡിലെ കുണ്ടും കുഴിയും, കുഴികളിൽ നിറയുന്ന ചെളി വെള്ളവും വാഹന യാത്രക്കാർക്കും, വഴിയാത്രക്കാർക്കും ഒരുപോലെ ഭീഷണി ഉയർത്തുകയാണ്.
റോഡ് തകർന്നിട്ട് വർഷങ്ങളായെന്നും നന്നാക്കണമെന്ന നാട്ടുകാരുടെ ആവശ്യം നഗരസഭ കാര്യമായെടുക്കുന്നില്ലെന്നുമാണ് പ്രദേശ വാസികളുടെ പരാതി. വള്ളൂർ സ്കൂളിലേക്ക് കുട്ടികൾ വരുന്ന വഴി കൂടിയാണിത്. റോഡ് നവീകരണം ഉടൻ നടത്തുമെന്ന് വാർഡ് കൗൺസിലർ കെ.സി. ദീപ അറിയിച്ചു. വള്ളൂർ സെന്റർ മുതൽ കൃഷ്ണൻ കുട്ടി മേനോൻ കൾവർട് വരെ റീടാറിങ്ങിന് നഗരസഭ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും മഴ മാറിയാൽ റോഡ് നവീകരണം ന‌ടത്തുമെന്നും കൗൺസിൽ വ്യക്തമാക്കി.