പ്രസവത്തെ തുടർന്ന് വീണ്ടും യുവതി മരിച്ചു

  1. Home
  2. LOCAL NEWS

പ്രസവത്തെ തുടർന്ന് വീണ്ടും യുവതി മരിച്ചു

death


കൊല്ലം: അഷ്ടമുടി സഹകരണ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കൊല്ലം മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹർഷയാണ് മരിച്ചത്. ചികിത്സാപ്പിഴവ് മൂലമാണ് മരിച്ചതെന്ന് ആശുപത്രിക്കെതിരെ ബന്ധുക്കളുടെ പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം. യുവതിയുടെ ആരോഗ്യ സ്ഥിതി പ്രസവത്തിനു തൊട്ടുമുൻപ് മോശമായതിനെ തുടർന്ന് ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. യുവതിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. 

യുവതിയുടെ മരണകാരണം ആശുപത്രിയിലെ ചികിത്സ പിഴവാണെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവതിയുടെ കുഞ്ഞ് ഇപ്പോഴും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിവിധ രാഷ്ട്രീയ പാർട്ടികൾ ആശുപത്രിക്കെതിരെ ആരോപണം വന്ന സാഹചര്യത്തിൽ പ്രതിഷേധവുമായി എത്തി. ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു. യുവതിയുടെ മരണകാരണം ഹൃദയാഘാതമാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് യുവതിയെ മാറ്റാൻ വൈകിയില്ലെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.