വീട് വിട്ടിറങ്ങിയ യുവതി മരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ

  1. Home
  2. LOCAL NEWS

വീട് വിട്ടിറങ്ങിയ യുവതി മരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ

Death


 തൃശൂർ: യുവതിയെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തൃശൂർ വെങ്കിടങ്ങ് ശ്മശാനത്തിനു സമീപം ആരി വീട്ടില്‍ ഹരികൃഷ്ണനെയാണ് പ്രേരണക്കുറ്റത്തിന് പാവറട്ടി എസ്.ഐ. ആര്‍.പി. സുജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഏനാമാക്കല്‍ കനോലി കനാലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ കണ്ടശ്ശാംകടവ് പത്യാല ക്ഷേത്രത്തിനു സമീപം അന്തിക്കാട് വീട്ടിൽ സുരേഷിന്റെയും രാജേശ്വരിയുടെയും മകളാണ് മരിച്ച യുവതി നിജിഷ (20).

പൊലീസ് നിജിഷയുടെ പിതാവിന്റെ പരാതിയിൽ അന്വേഷണം നടത്തി വരികയായിരുന്നു. സംഭവദിവസം നിജിഷയുടെ ഫോണിൽ വന്ന മെസ്സേജിനെ ചൊല്ലി ഹരികൃഷ്ണനുമായി വഴക്കിടുകയും തുടർന്ന് നിജിഷയെ മർദിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് രാത്രി വീട്ടിൽ  നിന്നിറങ്ങി പോയ നിജിഷയെ പിന്നീട് കനോലി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരും 2021-ലാണ് പ്രണയവിവാഹിതരായത്.