നഷ്ടപെട്ട തങ്ങളുടെ സംസാരിക്കുന്ന, പ്രിയപ്പെട്ട തത്തയെ തിരികെ ലഭിച്ചു; 85,000 രൂപ പാരിതോഷികം നൽകി ഉടമ

  1. Home
  2. LOCAL NEWS

നഷ്ടപെട്ട തങ്ങളുടെ സംസാരിക്കുന്ന, പ്രിയപ്പെട്ട തത്തയെ തിരികെ ലഭിച്ചു; 85,000 രൂപ പാരിതോഷികം നൽകി ഉടമ

Parrot


ബെംഗളൂരു: ജൂലൈ 19 ന് കാണാതായ റുസ്തുമ എന്ന പ്രിയപ്പെട്ട തത്തയെ കുറിച്ച് വിവരം നൽകുന്നവർക്ക് കർണാടക തുമാകൂരിലെ ഒരു കുടുംബം 50000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മൃഗ പ്രവർത്തകനായ അർജുൻ വളർത്തിയ കന്നഡ സംസാരിക്കുന്ന ആഫ്രിക്കൻ ഗ്രേ തത്തയെയാണ് അദ്ദേഹത്തിന് നഷ്ടപെട്ടത്.

റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 16 ന്, ഒരു കുടുംബാംഗം അവരുടെ വീടിന്റെ വാതിൽ തുറന്നിട്ടത്തോട് കൂടിയാണ് റുസ്തുമ പുറത്തേക്ക് പറന്നു പോയത്. വിഷമത്തിലായ അർജുനും ഭാര്യ രഞ്ജനയും റുസ്തുമയെ കണ്ടെത്തുന്നതിനുള്ള തീവ്രമായ തിരച്ചിൽ ആരംഭിച്ചു, ജൂലൈ 24 ഞായറാഴ്ച ശ്രീനിവാസ് എന്നയാൾ അവരുമായി ബന്ധപ്പെട്ടപ്പോളാണ് അവരുടെ പരിശ്രമം ഫലം കണ്ടത്. തന്റെ വീടിന് മുന്നിൽ അപൂർവ പക്ഷിയെ കണ്ടതായി ശ്രീനിവാസ് അവരോട് പറയുകയായിരുന്നു, എന്നാൽ അദ്ദേഹം റുസ്തം എന്ന തത്തയെ തിരികെ നൽകിയപ്പോൾ, അർജുനും രഞ്ജനയും വാഗ്ദാനം ചെയ്തതിനേക്കാൾ കൂടുതലായി 85,000 രൂപ പ്രതിഫലം നന്ദിസൂചകമായി നൽകി.

https://twitter.com/Rohini_Swamy/status/1549351673658716161

തുമാകൂരിലെ ജയനഗറിലെ വീട്ടിൽ നിന്ന് 3-4 കിലോമീറ്റർ ദൂരെയാണ് റുസ്തുമ പറന്നതെന്ന് അർജുൻ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷി അപ്രത്യക്ഷമായതു മുതൽ, റുസ്തുമയുടെ പങ്കാളി റിയോയുടെയും അർജുനും കുടുംബത്തിനും ഒപ്പം കളിക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ സംസാരിക്കുന്ന തത്തയായ റുസ്തുമ ഒരു പെൺകുട്ടിയുടെ തലയ്ക്ക് മുകളിൽ ഇരുന്നു കളിയായി അവളുടെ തലമുടിയിൽ കൊത്തുന്ന വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.

റുസ്തുമ മടങ്ങിയെത്തിയ ശേഷം, റുസ്തുമയും റിയോയും പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച പരവതാനിയിലൂടെ നടക്കുന്നതും വിപുലമായ പുഷ്പ ക്രമീകരണങ്ങളും മറ്റ് അലങ്കാരങ്ങളും കാണിക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഗംഭീരമായ സ്വീകരണം നൽകിയാണ് അർജുനും രഞ്ജനയും റുസ്തുമയെ സ്വീകരിച്ചത്.