തൂത ഭഗവതി ദേവസ്വം പുരസ്കാരം ഈ വര്ഷം മുതൽ

  1. Home
  2. LOCAL NEWS

തൂത ഭഗവതി ദേവസ്വം പുരസ്കാരം ഈ വര്ഷം മുതൽ

Thootha


ചെർപ്പുളശ്ശേരി. തൂത ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷങ്ങളെ ഇന്നത്തെ നിലയിൽ പ്രശസ്തമാക്കിയ ഒട്ടനവധി വ്യക്തികളെ  ഓർക്കാതിരിക്കാൻ ആകില്ല എന്ന തിരിച്ചറിവിൽ  പൂരാഘോഷങ്ങളുമായി ബന്ധപ്പെട്ട തട്ടകത്തിലെ മുൻകാല പൂരം നടത്തിപ്പുകാരും വാദ്യ കലാകാരൻമാരും അനുഷ്ഠാന കലാകാരന്മാരും ഉൾപ്പ വ്യക്തികളെ ഈ വർഷം മുതൽ  തൂത ഭഗവതി ദേവസ്വം പുരസ്കാരം നൽകി ആദരിക്കാൻ ഭരണസമിതി തീരുമാനിച്ചിരിക്കയാണ് 
     തട്ടകത്തിലെ ഇത്തരം വ്യക്തികളെ പുരസ്കാരത്തിനായി നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്കും  അവസരമുണ്ട്. ക്ഷേത്രം ട്രസ്റ്റി ബോർഡു ചെയർമാന്റെ 9961986272 എന്ന വാട്സാപ്പു നമ്പറിലേക്ക് പുരസ്കാരത്തിന് പരിഗണിക്കേണ്ട ഒന്നോ അതിലധികമോ വ്യക്തികളുടെ പേരും ആവശ്യമായ വിവരണവും 2022 മെയ് 2 നകം അയയ്ക്കുക. ഭരണസമിതി നിയോഗിക്കുന്ന ഒരു സമിതി ഇവ പരിശോധിച്ച് പുരസ്കാര ജേതാക്കളെ നിശ്ചയിക്കുമെന്നു ഭരണസമിതി അറിയിച്ചു .