ഓർമ്മമരം നട്ട് ശ്രീജിത്തിന് സ്മരണാഞ്ജലി...

  1. Home
  2. LOCAL NEWS

ഓർമ്മമരം നട്ട് ശ്രീജിത്തിന് സ്മരണാഞ്ജലി...

ഓർമ്മമരം നട്ട് ശ്രീജിത്തിന് സ്മരണാഞ്ജലി...


ചെർപ്പുളശ്ശേരി. അതുല്യ നാടൻ പാട്ട് കലാകാരനും ,പരിസ്ഥിതി സ്നേഹിയുമായിരുന്ന ശ്രീജിത്ത് കാറൽമണ്ണയ്ക്ക് തണൽ പരിസ്ഥിതി കൂട്ടായ്മയുടെ സ്മരണാഞ്ജലി .ശ്രീജിത്ത് അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ കാറൽമണ്ണ  കുഞ്ചുനായർ സ്മാരക ട്രസ്റ്റ് ഹാളിൽ സംഘടിപ്പിച്ച ശ്രീജിത്ത് അനുസ്മരണത്തോടനുബന്ധിച്ചാണ് തണൽ ഓർമ്മത്തണൽ എന്ന പേരിൽ സ്മരണാഞ്ജലിയൊരുക്കിയത് .അദ്ദേഹത്തിൻ്റെ പാവന സ്മരണയ്ക്കായി മാവിൻതൈ നട്ടു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. നൂറിലധികം ഫലവൃക്ഷത്തൈകളും വിതരണം ചെയ്തു. തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനർ എൻ.അച്യുതാനന്ദൻ , എം.സിജു, സി.അനന്തനാരായണൻ ,ടി.കെ.ഷൻഫി, ഗോവിന്ദൻ വീട്ടിക്കാട് ,സി.കൃഷ്ണദാസ്
പി .മണികണ്Oൻ, സുജിത് നടുവട്ടം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.