ഉപജില്ല ബോക്സിങ്ങ് മത്സരങ്ങൾ നടത്തി*

  1. Home
  2. LOCAL NEWS

ഉപജില്ല ബോക്സിങ്ങ് മത്സരങ്ങൾ നടത്തി*

ഉപജില്ല ബോക്സിങ്ങ് മത്സരങ്ങൾ നടത്തി*


ജില്ല ബോക്സിങ്ങ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ 
ചെർപ്പുളശ്ശേരി ഉപജില്ലാ സ്കൂൾ ബോക്സിങ്ങ് മത്സരങ്ങൾ ഒറ്റപ്പാലം അയേൺ ഫിസ്റ്റ് ബോക്സിങ്ങ്     അക്കാദമിയിൽ വെച്ച്  നടത്തി. പാലക്കാട് ജില്ല അസോസിയേഷൻ (അമേച്ചർ) ബോക്സിങ്ങ് അസോസിയേഷൻ സെക്രട്ടറി സി.രാമക്യഷ്ണൻ അദ്ധ്യക്ഷനായി. ചെർപ്പുളശ്ശേരി സബ്ജില്ലാ സെക്രട്ടറി അനിൽകുമാർ.എം.പി. ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ സെക്രട്ടറി പി.രവീന്ദ്രൻ ആശംസകൾ അറിയിച്ചു. പല്ലാവൂർ ചിനീഷ് നന്ദി രേഖപ്പെടുത്തി. വിവിധ വിദ്യാലയങ്ങളിൽ നിന്നും ഏതാണ്ട് അമ്പത് വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത നേടിയതായി സംഘാടകർ അറിയിച്ചു.