ജെൻഡർ ന്യൂട്രാലിറ്റി സമൂഹത്തെ സർവ്വ നാശത്തിലേക്ക് നയിക്കും- വി.ടി.അബ്ദുള്ള കോയ തങ്ങൾ

ചെർപ്പുളശ്ശേരി: മുതലാളിത്ത ലിബറൽ ആശയങ്ങൾ മനുഷ്യസമൂഹത്തെ സർവ്വ നാശത്തിലേക്കാണ് നയിക്കുകയെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ പ്രസ്താവിച്ചു. "ജെൻണ്ടർ ന്യൂട്രാരിറ്റി പുരോഗനമോ സർവ്വനാശമോ" എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി ചെർപ്പുളശ്ശേരിയിൽ നടത്തിയ ചർച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരുഷന്റെയും സ്ത്രീയുടെയും സ്വത്വത്തെ അംഗീകരിച്ചുകൊണ്ട് പരസ്പരം സഹകരിച്ചും തിരിച്ചറിഞ്ഞുമാണ് മനുഷ്യ സമൂഹം മുന്നോട്ട് പോകേണ്ടത്. സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങൾ അവസാനിപ്പിക്കാൻ സ്ത്രീ സ്വത്വത്തെ ഇല്ലാതാക്കുകയല്ല വേണ്ടത്. മറിച്ച് സ്ത്രീക്ക് ലഭിക്കേണ്ട അവകാശങ്ങൾ വകവച്ച് നൽകുകയാണ് ചെയ്യേണ്ടത്. ഇസ്ലാം ചരിത്രത്തിൽ ചെയ്തിട്ടുള്ളത് അതാണ് .
സ്ത്രീയുടെയും പുരുഷനെയും സവിശേഷതകൾ മനസ്സിലാക്കാതെ അവർക്കിടയിൽ തുല്യത വേണമെന്ന് ലിബറൽ വാദം സ്ത്രീ വിമോചനത്തിനല്ല സഹായകരമാവുക, സ്ത്രീകൾ കൂടുതൽ അടിച്ചമർത്തപ്പെടാൻ അത് കാരണമാവും. സ്ത്രീ -പുരുഷ നീതിയാണ് നടപ്പാക്കേണ്ടത് എന്നതാണ് ഇസ്ലാമിക നിലപാട്.
ലിബറലിസം സ്ത്രീയെ ചൂഷണ വസ്തുവാകുകയാണ് ചെയ്തിട്ടുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് ബഷീർ ഹസൻ നദ് വി അധ്യക്ഷത വഹിച്ചു. വിസ്ഡം ഗ്ലോബൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്,
ജമാഅത്ത് ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു.
ജില്ലാ സെക്രട്ടറി പി മുഹമ്മദ് മുസ്തഫ സ്വാഗതവും ചെർപ്പുളശേരി ഏരിയ പ്രസിഡന്റ് ബു ശൈറുദ്ദീൻ ശർഖി നന്ദിയും പറഞ്ഞു