ജില്ലാ ഗണിതശാസ്ത്ര മേളയിൽ മികച്ച സ്ക്കൂളായി സ്വർണ്ണ തിളക്കത്തോടെ വാണിയംകുളം ടി.ആർ.കെ.

  1. Home
  2. LOCAL NEWS

ജില്ലാ ഗണിതശാസ്ത്ര മേളയിൽ മികച്ച സ്ക്കൂളായി സ്വർണ്ണ തിളക്കത്തോടെ വാണിയംകുളം ടി.ആർ.കെ.

ജില്ലാ ഗണിതശാസ്ത്ര മേളയിൽ മികച്ച സ്ക്കൂളായി സ്വർണ്ണ തിളക്കത്തോടെ വാണിയംകുളം ടി.ആർ.കെ.


മണ്ണാർക്കാട് നടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ ഗണിത ശാസ്ത്രമേളയിൽ പതിനൊന്ന് ഇനങ്ങളിലായി ഏഴ് ഒന്നാം സ്ഥാനവും എ ഗ്രേഡും, രണ്ട് രണ്ടാ സ്ഥാനവും എ ഗ്രേഡും, രണ്ട് എ ഗ്രേഡും നേടി 96 പോയൻ്റ് നേടി വാണിയംകുളം ടി.ആർ.കെ. ഹൈസ്ക്കൂൾ അഗ്രിഗ്രേറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.നമ്പർ ചാർട്ട്, ജിയോമെട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, പ്യുവർ കൺട്രഷൻ, അപ്ലെയ്ഡ് കൺട്രഷൻ, പസ്സിൽ, ഗെയിംസ്ജില്ലാ ഗണിതശാസ്ത്ര മേളയിൽ മികച്ച സ്ക്കൂളായി സ്വർണ്ണ തിളക്കത്തോടെ വാണിയംകുളം ടി.ആർ.കെ., സിംഗിൾ പ്രൊജെക്റ്റ്, ഗ്രൂപ്പ് പ്രൊജക്റ്റ്, എന്നീ ഇനങ്ങളിൽ നിന്നായി 118 പോയിൻ്റ് നേടിയാണ് പാലക്കാട് ജില്ലയിലെ മികച്ച സ്ക്കൂളായി വാണിയംകുളം ടി.ആർ.കെ സ്ക്കൂൾ തിരഞ്ഞെടുക്കപ്പെട്ടത്. . 23 വർഷമായി നടക്കുന്ന മേളയിൽ പത്തു വർഷമായി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനവും അഗ്രിഗേറ്റും, പതിമൂന്നു വർഷമായി റവന്യൂ ജില്ലയിൽ അഗ്രിഗേറ്റും ഒന്നാം സ്ഥാനവും വാണിയംകുളം ടി.ആർ.കെ. ഹൈസ്ക്കൂളാണ് നേടുന്നത്.
മേളയിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സ്ക്കൂളിൽ ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ സ്വീകരണം നൽകി. സ്വീകരണ യോഗം വാർഡ് മെമ്പർ കെ.ടി. ആശാ ദേവി ഉദ്ഘാടനം ചെയ്തു.പി.ബാലൻ , നിർമ്മല ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.