\u0D24\u0D7B\u0D2E\u0D3F\u0D2F' \u0D06\u0D7C\u0D1F\u0D4D\u0D38\u0D4D \u0D2B\u0D46\u0D38\u0D4D\u0D31\u0D4D\u0D31\u0D3F\u0D28\u0D4D \u0D09\u0D1C\u0D4D\u0D1C\u0D4D\u0D35\u0D32 \u0D38\u0D2E\u0D3E\u0D2A\u0D28\u0D02

  1. Home
  2. LOCAL NEWS

തൻമിയ' ആർട്സ് ഫെസ്റ്റിന് ഉജ്ജ്വല സമാപനം

തൻമിയ' ആർട്സ് ഫെസ്റ്റിന് ഉജ്ജ്വല സമാപനം


അലനല്ലൂർ: എടത്തനാട്ടുകര അൽ ഹിക്മ അറബിക് കോളേജ് യൂണിയൻ സംഘടിപ്പിച്ച 'തൻമിയ' ആർട്സ് ഫെസ്റ്റ് സമാപിച്ചു.

ആർട്സ് ഫെസ്റ്റ് അലനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി.ഷൗക്കത്തലി അൻസാരി അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ അക്ബറലി പാറോക്കോട്ട്, കോളേജ് ചെയർമാൻ അബ്ദുൽ കബീർ ഇരിങ്ങൽതൊടി, വൈസ് പ്രിൻസിപ്പൽ റിഷാദ് പൂക്കാടഞ്ചേരി, വിസ്‌ഡം അലനല്ലൂർ മണ്ഡലം സെക്രട്ടറി എം. സുധീർ ഉമ്മർ, എടത്തനാട്ടുകര മണ്ഡലം സെക്രട്ടറി സാദിഖ്‌ ബിൻ സലീം, ഷാനിബ് കാര, അബ്ദുസ്സലാം മാസ്റ്റർ, മുഹമ്മദ് ഷഫീഖ് അൽ ഹികമി, അബ്ദുല്ല അൽ ഹികമി, യൂണിയൻ സെക്രട്ടറി കെ.പി മുഹമ്മദ്‌ ഫാരിസ്, ഫൈൻ ആർട്സ് സെക്രട്ടറി ഇ.അസ്‌ലം തുടങ്ങിയവർ പ്രസംഗിച്ചു.

ആർട്സ് ഫെസ്റ്റിൽ  ടീം ഫലാഹ്, ടീം സആദ, ടീം നജാഹ് എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്തമാക്കി.