\u0D0E\u200B\u0D2F\u0D3F\u0D02\u200B\u0D38\u0D3F\u200B\u0D28\u0D4D\u200B \u0D1C\u0D3F\u0D32\u0D4D\u0D32\u0D2F\u0D46 \u200B\u0D2A\u0D30\u0D3F\u200B\u0D17\u200B\u0D23\u0D3F\u200B\u0D15\u0D4D\u0D15\u0D23\u0D02: \u0D2E\u0D41\u200B\u0D16\u0D4D\u0D2F\u200B\u0D2E\u200B\u0D28\u0D4D\u0D24\u0D4D\u0D30\u0D3F\u200B\u0D15\u0D4D\u0D15\u0D4D\u200B \u0D28\u0D3F\u200B\u0D35\u0D47\u200B\u0D26\u200B\u0D28\u0D02 \u0D28\u200B\u0D7D\u200B\u0D15\u0D3F

  1. Home
  2. LOCAL NEWS

എ​യിം​സി​ന്​ ജില്ലയെ ​പരി​ഗ​ണി​ക്കണം: മു​ഖ്യ​മ​ന്ത്രി​ക്ക്​ നി​വേ​ദ​നം ന​ൽ​കി

cm


കാ​സ​ർ​കോ​ട്​: ജി​ല്ല​യി​ലെ നൂ​റോ​ളം എ​ഴു​ത്തു​കാ​രും ക​ലാ​കാ​ര​ന്മാ​രും ചേർന്ന് എ​യിം​സി​ന്​ കാ​സ​ർ​കോ​ട്​ ജി​ല്ല പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക്​ നി​വേ​ദ​നം ന​ൽ​കി. ചി​കി​ത്സാ​രം​ഗ​ത്ത് ഇപ്പോളും മതിയായ ആശുപത്രികളോ ചികിത്സ സൗകര്യങ്ങളോ ഇല്ലാതെ ജില്ല ദുരിതത്തിലാണ്. ഒ​രു ട്രോ​മാ​കെ​യ​ർ സെ​ന്‍റ​റോ ഒ​രു ന്യൂ​റോ​ള​ജി​സ്‌​റ്റോ ജില്ലയിലില്ല. മ​തി​യാ​യ ചി​കി​ത്സ കി​ട്ടാ​തെ ജില്ലയിൽ എ​ത്ര​യോ പേ​ർ മ​രി​ച്ചി​ട്ടു​ണ്ട്. ലോ​ക്ഡൗ​ൺ കാ​ല​ത്ത് മാ​ത്രം ക​ർ​ണാ​ട​ക അ​തി​ർ​ത്തി കൊ​ട്ടി​യ​ട​ച്ച​പ്പോൾ 22 പേ​രാ​ണ് ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച​ത്. ഈ പരിമിതികൾക്ക് ഒരു പരിഹാരം ലഭിക്കണമെങ്കിൽ എ​യിം​സി​ന്​ കാ​സ​ർ​കോ​ട്​ ജി​ല്ല​യെ കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാണ്​ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.kasargod

 
എ​യിം​സി​ന്​ ഇ​പ്പോ​ൾ പ​രി​ഗ​ണി​ക്കു​ന്ന കോ​ഴി​ക്കോ​ട്ട്​ ജില്ലയിൽ മൂ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജും കൂടാതെ പ​ത്തി​ല​ധി​കം സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ലു​ക​ളു​മു​ണ്ട്. ഇതൊന്നുമില്ലാതെ ഇപ്പോളും ദുരിതമനുഭവിക്കുന്ന കാസർകോട് ജില്ലയെ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. ഭ​ര​ണ​കൂ​ട​ത്തി​​ന്‍റ അ​ധീ​ന​ത​യി​ലു​ള്ള പി.​സി.​കെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ വി​ഷം ത​ളി​ച്ച​തി​ന്‍റ ഫ​ല​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് കു​ഞ്ഞു​ങ്ങ​ളും മു​തി​ർ​ന്ന​വ​രും ഇപ്പോഴും ദുരിതമനുഭവിക്കുകയാണ്. അവർക്ക് പോലും മതിയായ ചികിത്സ സർക്കാർ ഉറപ്പുവരുത്തുന്നില്ല.  

കാസർകോട്ടെ ജനങ്ങളുടെ ഒന്നായ ആവശ്യമാണ് എ​യിം​സിനു ജില്ലയെ പരിഗണിക്കുക എന്നത്. ഈ ആവശ്യം പറഞ്ഞുകൊണ്ട് നി​ര​ന്ത​രം സ​മ്മേ​ള​ന​ങ്ങ​ളും റാ​ലി​ക​ളും മാ​ർ​ച്ചു​ക​ളും ജില്ലക്കാർ നടത്തിയിട്ടുണ്ട്. എന്നാൽ ഒന്നിനും ഫലം കണ്ടിട്ടില്ല. മു​ഖ്യ​മ​ന്ത്രി ഈ ​വി​ഷ​യ​ത്തി​ൽ പെട്ടന്ന് ഇടപെട്ട് ജില്ലയുടെ ദുരിതം മനസ്സിലാക്കി ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്ക​ണ​മെന്ന് നിവേദനത്തിൽ ആവശ്യപെട്ടിട്ടുണ്ട്.