\u0D06\u0D32\u0D2A\u0D4D\u0D2A\u0D41\u0D34 \u0D35\u0D40\u0D1F\u0D3F\u0D28\u0D41 \u0D24\u0D40\u0D2A\u0D3F\u0D1F\u0D3F\u0D1A\u0D4D\u0D1A\u0D41: \u0D06\u0D31\u0D41\u0D32\u0D15\u0D4D\u0D37\u0D02 \u0D30\u0D42\u0D2A\u0D2F\u0D41\u0D1F\u0D46 \u0D28\u0D37\u0D4D\u0D1F\u0D4D\u0D1F\u0D02

  1. Home
  2. LOCAL NEWS

ആലപ്പുഴ വീടിനു തീപിടിച്ചു: ആറുലക്ഷം രൂപയുടെ നഷ്ട്ടം

fire


ആലപ്പുഴ: ആലപ്പുഴ കൊ​റ്റം​കു​ള​ങ്ങ​ര​യി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ച്​ ആറുലക്ഷം രൂപയുടെ നഷ്ട്ടം. ആ​ല​പ്പു​ഴ കാ​ളാ​ത്ത് പ​ള്ളി​യു​ടെ എ​തി​ർ​വ​ശം കൊ​റ്റം​കു​ള​ങ്ങ​ര വാ​ർ​ഡ്​ വെ​ളു​ത്തേ​ട​ത്ത്​ ഹൗ​സ്​ വി.​എ. ജോ​സ​ഫി​െൻറ വീ​ട്ടി​ലാ​ണ്​ വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ച 3.45ന് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കാ​ർ​പോ​ർ​ച്ചി​നോ​ട്​ ചേ​ർ​ന്നു​ള്ള ക​മ്പ്യൂ​ട്ട​ർ മു​റി​യി​ലെ ഷോ​ർ​ട്ട്​ സ​ർ​ക്യൂ​ട്ടാ​ണ്​ അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മനം. മുറിയിൽ നിന്നും പോർച്ചിലേക്ക് തീ പടർന്നുപിടിക്കുക ആയിരുന്നു. മു​റി​യി​ലെ ക​മ്പ്യൂ​ട്ട​റും പോ​ർ​ച്ചി​ൽ സൂ​ക്ഷി​ച്ച ബു​ള്ള​റ്റും ഭൂവ​സ്​​ത്ര​വും ക​ത്തി​ന​ശി​ച്ചു. ക​മ്പ്യൂ​ട്ട​ർ സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യി​ൽ​നി​ന്ന്​ തീ​യും പു​ക​യും ഉയർന്ന തോടെയാണ് തീപിടിത്തം ഉണ്ടായത് അറിയുന്നത്. ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ നാ​ലു​യൂ​നി​റ്റ്​ അ​ഗ്​​നി​ര​ക്ഷാ​സേ​ന​ എ​ത്തി​യാ​ണ് തീ അണച്ചത്.