ചെർപ്പുളശ്ശേരിയിൽ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരിയിൽ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

job


ശ്രീകൃഷ്ണപുരം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള ചെര്‍പ്പുളശ്ശേരി നഗരസഭയിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയുന്നവരും എസ്.എസ്.എല്‍.സി പാസാകാത്തവരുമായിരിക്കണം അപേക്ഷിക്കേണ്ടത്. പ്രായപരിധി 18 നും 46 നും മധ്യേ. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ നിയമാനുസൃത വയസിളവ് ലഭിക്കും. അപേക്ഷകര്‍ അപേക്ഷിക്കുന്ന ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. താത്പര്യമുള്ളവര്‍ ജൂലൈ 20 ന് വൈകിട്ട് അഞ്ചിനകം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, ശ്രീകൃഷ്ണപുരം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, ശ്രീകൃഷ്ണപുരം എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0466 2961026.