അനുമോദന സദസ്സും എ. ബാലൻ മാസ്റ്റർ സ്മാരക പുരസ്ക്കാര വിതരണവും

മാരായമംഗലം ഫീനിക്സ് ഹിന്ദി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ ജേതാക്കളായവരേ അനുമോദിക്കുന്ന സദസ്സും എ ബാലൻ മാസ്റ്റർ സ്മാരക പുരസ്കാരങ്ങളുടെ വിതരണവും ഈ വർഷം ആരംഭിക്കുന്ന പ്രാഥമിക് , മധ്യമ, രാഷ്ട്ര ഭാഷ കോഴ്സുകളുടെ ഉദ്ഘാടനവും കുലുക്കല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി രമണി നിർവ്വഹിച്ചു. ഡോ.കെ അജിത് അധ്യക്ഷത വഹിച്ചു.
ഐ ഷാജു, അർജുൻ മുരളീധർ, ലസിത എന്നിവർ സംസാരിച്ചു. ടി. സരിത സ്വാഗതവും അശോകൻ നന്ദിയും പറഞ്ഞു.