ജൈവവൈവിധ്യ ദിനത്തിൽ "ഹരിതം മോഹനം" വുമായി അടക്കാപുത്തൂർ സംസ്കൃതി

  1. Home
  2. LOCAL NEWS

ജൈവവൈവിധ്യ ദിനത്തിൽ "ഹരിതം മോഹനം" വുമായി അടക്കാപുത്തൂർ സംസ്കൃതി

ജൈവവൈവിധ്യ ദിനത്തിൽ "ഹരിതം മോഹനം" വുമായി അടക്കാപുത്തൂർ       സംസ്കൃതി


ചെർപ്പുളശ്ശേരി : മുറ്റക്കോട്ട് പല്ലാട്ട് തൊടി  മോഹൻദാസിന്റെ 90 ആം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ജൈവവൈവിധ്യ ദിനത്തിൽ  പരിസ്ഥിതി സംഘടനയായ അടക്കാപുത്തൂർ സംസ്കൃതിയുടെ നേതൃത്വത്തിൽ ഹരിതം മോഹനം എന്ന ചടങ്ങ് സംഘടിപ്പിച്ചു മോഹൻദാസിന്റെ കോൽക്കുന്നത് വീട്ടുവളപ്പിൽ ജന്മനക്ഷത്ര വൃക്ഷമായ കരിങ്ങാലി തൈ നട്ടു നവതിയോട് അനുബന്ധിച്ച് ചെർപ്പുളശ്ശേരി ചൈതന്യ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച പിറന്നാൾ ആഘോഷത്തിന് എത്തിയവർക്കെല്ലാം നെല്ലി തൈകൾ വിതരണം ചെയ്തു അടക്കാപുത്തൂർ സംസ്കൃതി ഈ വർഷം നടപ്പിലാക്കുന്ന അമൃതവർഷം 2023 പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്

ഷൊർണൂർ എം എൽ എ  പി മമ്മിക്കുട്ടി  തോൽക്കുന്നത് വീട്ടിലെത്തി ആശംസകൾ അറിയിച്ചു ചടങ്ങിൽ  എം പി ദിനേശ് , പി  ഉമ്മർ, സംസ്കൃതി പ്രവർത്തകരായ രാജേഷ് അടക്കാപുത്തൂർ, എംപി പ്രകാശ് ബാബു,  യുസി വാസുദേവൻ, കെ ടി ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു