\u0D05\u0D1F\u0D7D\u0D2C\u0D3F\u0D39\u0D3E\u0D30\u0D3F \u0D35\u0D3E\u0D1C\u0D4D\u0D2A\u0D47\u0D2F\u0D3F \u0D1C\u0D28\u0D4D\u0D2E\u0D26\u0D3F\u0D28\u0D02 \u0D38\u0D26\u0D4D\u0D2D\u0D30\u0D23 \u0D26\u0D3F\u0D28\u0D2E\u0D3E\u0D2F\u0D3F \u0D06\u0D1A\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. LOCAL NEWS

അടൽബിഹാരി വാജ്പേയി ജന്മദിനം സദ്ഭരണ ദിനമായി ആചരിച്ചു

adal


ചെർപ്പുളശ്ശേരി : 
മുൻപ്രധാനമന്ത്രി  അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം തൂത  അടൽജി സേവാ ട്രസ്റ്റിന്റെയും ബി ജെ പി 33-ാം വാർഡ് വികസനസമിതിയുടെയും നേതൃത്വത്തിൽ സദ്ഭരണ ദിനമായി ആചരിച്ചു.ചെർപ്പുളശ്ശേരി നഗരസഭയിലെ നാലാലുംകുന്ന് വാർഡിൽ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് വാർഡ് കൗൺസിലർ എൻ. കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ BJP  ജില്ല ജനറൽ സെക്രട്ടറി പി.ജയൻ  അടൽജി അനുസ്മരണ പ്രഭാഷണം നടത്തി. വി.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. പി.ജയപ്രകാശ്, കെ.പ്രകാശ്, പി.ബാലസുബ്രഹ്മണ്യൻ, വി.ഗോപാലകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു.