\u0D09\u0D26\u0D4D\u0D2F\u0D47\u0D3E\u0D17\u0D3E\u0D7C\u0D25\u0D3F\u0D15\u0D33\u0D41\u0D1F\u0D46 \u0D28\u0D3F\u0D30\u0D3E\u0D39\u0D3E\u0D30\u0D02 \u0D24\u0D41\u0D1F\u0D30\u0D41\u0D28\u0D4D\u0D28\u0D41: \u0D06\u0D30\u0D4B\u0D17\u0D4D\u0D2F\u0D28\u0D3F\u0D32 \u0D2E\u0D4B\u0D36\u0D02

  1. Home
  2. LOCAL NEWS

ഉദ്യോഗാർഥികളുടെ നിരാഹാരം തുടരുന്നു: ആരോഗ്യനില മോശം

malappuram


മലപ്പുറം. മല​പ്പു​റം സി​വി​ൽ സ്​​റ്റേ​ഷ​ന്​ സ​മീ​പം നി​രാ​ഹാ​ര സ​മ​രം തുടരുന്ന ഉദ്യോഗാർഥികളുടെ ആരോഗ്യനില മോശം. ഇതോടെ ആ​ശു​പ​ത്രി​യി​ലാ​യ​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. മെ​ഡി​ക്ക​ൽ സം​ഘം സ​മ​ര​പ​ന്ത​ലി​ലെ​ത്തിയാണ് ഉദ്യോഗാർഥികളെ പ​രി​ശോ​ധിച്ചത്. നി​രാ​ഹാ​ര സ​മ​രം പ​ന്ത്ര​ണ്ടാം ദി​വ​സ​മാ​യിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ല. 

കഴിഞ്ഞ 13 മുതൽ എൽപി സ്കൂൾ അദ്ധ്യാപക മുഖ്യപട്ടികപിഎസ്‌സി മാനദണ്ഡങ്ങൾ പാലിച്ചു വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം തുടങ്ങിയത്. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട് മ​ല​പ്പു​റം ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നവും, ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ദു​രി​തം തു​റ​ന്ന് കാ​ട്ടു​ന്ന നാ​ട​ൻ പാ​ട്ടും ഉണ്ടായിരുന്നു. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധിപേർ ഉ​ദ്യോ​ഗാ​ർ​ഥി​കൾക്ക് പിന്തുണയുമായി എത്തിയിരുന്നു.