\u0D15\u0D3E\u0D31\u0D41\u0D15\u0D7E \u0D15\u0D42\u0D1F\u0D4D\u0D1F\u0D3F\u0D2F\u0D3F\u0D1F\u0D3F\u0D1A\u0D4D\u0D1A\u0D41 \u0D35\u0D7B \u0D05\u0D2A\u0D15\u0D1F\u0D02 \u0D12\u0D34\u0D3F\u0D35\u0D3E\u0D2F\u0D3F.

  1. Home
  2. LOCAL NEWS

കാറുകൾ കൂട്ടിയിടിച്ചു വൻ അപകടം ഒഴിവായി.

കാറുകൾ കൂട്ടിയിടിച്ചു


കൊച്ചി: മൂവാറ്റുപുഴ ലതാ പാലത്തിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ കാറുകൾ നടപ്പാതയിലേക്ക് കയറി പാലത്തിന്റെ കൈവരിയിൽ തട്ടിനിന്നു. അതിനാൽ കാറുകൾ പുഴയിലേക്ക് വീണില്ല. ഒരു കാറിന്റെ ടാങ്ക് പൊട്ടി പെട്രോളും ഓയിലും റോഡിലൊഴുകി. അഗ്നിരക്ഷാസേന രാത്രിതന്നെ എത്തി റോഡ് വൃത്തിയാക്കി. ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു.