\u0D1A\u0D46\u0D7C\u0D2A\u0D4D\u0D2A\u0D41\u0D33\u0D36\u0D4D\u0D36\u0D47\u0D30\u0D3F \u0D39\u0D48\u0D38\u0D4D\u0D15\u0D42\u0D33\u0D3F\u0D7D \u0D07\u0D28\u0D3F \u0D07\u0D32\u0D1E\u0D4D\u0D1E\u0D3F \u0D2A\u0D42\u0D2E\u0D23\u0D2E\u0D4A\u0D34\u0D41\u0D15\u0D3F\u0D35\u0D30\u0D41\u0D02...

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരി ഹൈസ്കൂളിൽ ഇനി ഇലഞ്ഞി പൂമണമൊഴുകിവരും...

ഇലഞ്ഞി


ചെർപ്പുളശ്ശേരി സ്കുളിൻ്റെ നൂറാം പിറന്നാളിന് ഇലഞ്ഞിപ്പൂമണമൊരുക്കി അടക്കാപുത്തുർ സംസ്കൃതി                     ചെർപ്പുളശ്ശേരി : ചെർപ്പുളശ്ശേരി ഗവ: ഹയർ സെക്കൻ്ററി സ്കൂളിൻ്റെ നൂറാം പിറന്നാളാഘോഷത്തോടനുബന്ധിച്ച്  നൂറ് ഇലഞ്ഞി തൈകൾ സമ്മാനിച്ച് അടക്കാപുത്തൂർ സംസ്കൃതി സ്കൂൾ ഫ്രൂട്ട് ഫോറസ്റ്റിൽ ഇലഞ്ഞി തൈ നട്ടു കൊണ്ട് ഷൊർണൂർ എം.എൽ എ . മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു ചടങ്ങിൽ മുഖ്യാതിഥി യായ നഗരസഭാ ചെയർമാൻ പി രാമചന്ദ്രൻ വിദ്യാർത്ഥികൾക്ക് ഇലഞ്ഞി തൈ വിതരണം ചെയ്തു

സംസ്കൃതി 2022 ൽ 2022 ഇലഞ്ഞി തൈകൾ നടുന്ന പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത് പരിസ്ഥിതി രംഗത്ത് വ്യത്യസ്തമായ ഒട്ടേറെ പ്രായോഗിക കർമ്മ പദ്ധതികൾ അടക്കാപുത്തൂർ സംസ്കൃതി ചെർപ്പുളശ്ശേരി സ്കൂളിൽ നടത്തിയിട്ടുണ്ട് , സംസ്കൃതി പ്രവർത്തകരായ രാജേഷ് അടക്കാപുത്തുർ ,യു.സി.വാസുദേവൻ , തുടങ്ങിയവർ പങ്കെടുത്തു