\u0D1A\u0D46\u0D7C\u0D2A\u0D4D\u0D2A\u0D41\u0D33\u0D36\u0D4D\u0D36\u0D47\u0D30\u0D3F \u0D28\u0D17\u0D30\u0D38\u0D2D \u0D1C\u0D28\u0D15\u0D40\u0D2F\u0D3E\u0D38\u0D42\u0D24\u0D4D\u0D30\u0D23 \u0D30\u0D1C\u0D24 \u0D1C\u0D42\u0D2C\u0D3F\u0D32\u0D3F \u0D06\u0D18\u0D4B\u0D37\u0D35\u0D41\u0D02 \u0D2E\u0D39\u0D3E\u0D24\u0D4D\u0D2E\u0D3E \u0D17\u0D3E\u0D28\u0D4D\u0D27\u0D3F \u0D05\u0D28\u0D41\u0D38\u0D4D\u0D2E\u0D30\u0D23\u0D35\u0D41\u0D02 \u0D38\u0D19\u0D4D\u0D15\u0D1F\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരി നഗരസഭ ജനകീയാസൂത്രണ രജത ജൂബിലി ആഘോഷവും മഹാത്മാ ഗാന്ധി അനുസ്മരണവും സങ്കടിപ്പിച്ചു.

ചെർപ്പുളശ്ശേരി നഗരസഭ ജനകീയാസൂത്രണ രജത ജൂബിലി ആഘോഷവും മഹാത്മാ ഗാന്ധി അനുസ്മരണവും സങ്കടിപ്പിച്ചു.


പാലക്കാട്: ഒക്റ്റോബർ-2 മഹാത്മാ ഗാന്ധി അനുസ്മരണം ചെർപ്പുളശ്ശേരി ഇ.എം.എസ്‌. ടൗൺഹാളിൽ വെച്ച് നടന്നു. അനുസ്മരണ യോഗം മുൻ എം.എൽ.എ.യും കെ.ടി.ഡി.സി.  ചെയർമാനുമായ പി.കെ. ശശി ഉത്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി. രാമചന്ദ്രൻ അദ്ധ്യക്ഷനായി. വൈസ് ചെയർ പേഴ്സൺ. സഫ്നാ പാറക്കൽ, വിവിധ സ്റ്റാൻ റ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ഷമീജ് , സാദിഖ് ഹുസൈൻ, വിഷ്ണു, മിനി ടീച്ചർ, കെ.ടി. പ്രമീള, കൗൺസിലറായ കെ.എം. ഇസ്ഹാക്ക് , നഗരസഭാ ഉദ്യോഗസ്ഥനായ രഘു തുടങ്ങിയവർ സംസാരിച്ചു.