ധൃതഗതിയിൽ ചെർപ്പുളശ്ശേരി നഗര വികസനം, മൊഞ്ചത്തിയാകാൻ ചെർപ്പുളശ്ശേരി ഒരുങ്ങുന്നു

ചെർപ്പുളശ്ശേരി. കച്ചേരി കുന്ന് വരെ ധൃതഗതിയിൽ റോഡ് വികസനവും നഗരവികസനവും വന്നിരിക്കുകയാണ്. ഊരാളുങ്കൽ സൊസൈറ്റി ആണ് വർക്ക് ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ വേഗത്തിലാണ് പണികൾ മുന്നോട്ടുപോകുന്നത്. ഇരുവശങ്ങളിലും സ്വകാര്യ വ്യക്തികൾ കൈയേറിയ സ്ഥലങ്ങൾ എല്ലാം ഒഴിപ്പിച്ച് എടുത്തു കൊണ്ട് വളരെ വേഗത്തിൽ തന്നെ നാലുവരിപ്പാത ജനങ്ങൾക്ക് നടക്കാനുള്ള നടപ്പാത, എന്നിങ്ങനെയാണ് നഗരവികസനം വിഭാവനം ചെയ്തിരിക്കുന്നത്. നടപ്പാതയ്ക്ക് കൈവരികളും ഉണ്ടായിരിക്കും. ഇതോടെ ചെർപ്പുളശ്ശേരിയുടെ മുഖച്ഛായ തന്നെ മാറും. മൊഞ്ചത്തി ആവാൻ ഒരുങ്ങുന്ന ചെർപ്പുളശ്ശേരി നഗരത്തെ ഇരു കൈകളും നീട്ടിയാണ് ജനങ്ങൾ സ്വാഗതം ചെയ്യുന്നത്. നിലവിൽ ഗതാഗതക്കുരുക്കും പ്രശ്നങ്ങളും എല്ലാം ഉണ്ടെങ്കിലും അതെല്ലാം അവഗണിച്ചുകൊണ്ട് പരമാവധി ജനങ്ങൾ റോഡ് വികസനവുമായി സഹകരിക്കുന്നുണ്ട്